ഓടക്കുഴലിൽ ദേശഭക്തിഗാനവുമായി ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ അതുല്യ കലാകാരൻ അഭിജിത്ത് നാരായൺ

August 15, 2021

ഒട്ടേറെ കലാകാരന്മാരെ വാർത്തെടുത്ത ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി അതുല്യ കഴിവുകളുള്ള പ്രഗത്ഭരുടെ കൂടി അരങ്ങാണ്. വിധികർത്താക്കളും, ടോപ് ബാൻഡും, അണിയറപ്രവർത്തകരുമെല്ലാം കലയുടെ അനുഗ്രഹപ്രഭയുള്ളവരാണ്. ഇപ്പോഴിതാ, ഫ്‌ളവേഴ്‌സ് ടോപ് സിംഗറിൽ നിന്നും ഒരു അതുല്യ കലാകാരന്റെ മാസ്മരിക പ്രകടനം ശ്രദ്ധേയമാകുകയാണ്. ടോപ് ബാന്റിലൂടെ ശ്രദ്ധേയനായ കലാകാരൻ അഭിജിത്ത് നാരായൺ ഓടക്കുഴലിൽ വായിച്ച ദേശഭക്തിഗാനം ‘സാരെ ജഹാൻ സെ അച്ഛാ..’ ഇൻസ്ട്രുമെന്റൽ വേർഷൻ യൂട്യൂബിൽ ഹിറ്റായി മാറിയിരിക്കുകയാണ്.

ഇന്ത്യയുടെ 75- മത് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണ് അഭിജിത്ത് നാരായൺ ഓടക്കുഴലിൽ ദേശഭക്തിഗാനം ആലപിച്ചിരിക്കുന്നത്. സിബു സുകുമാരൻ, സജീർ കൊപ്പം, നിഖിൽ മോഹൻ തുടങ്ങിയ സംഗീത സംവിധായകർ പ്രവർത്തിക്കുന്ന മലബാർ റോഡ് മ്യൂസിക് ബാൻഡുമായി ചേർന്നാണ് ഗാനം ഒരുക്കിയിരിക്കുന്നത്. അഭിജിത്ത് നാരായണും ഈ ബാന്റിലെ അംഗമാണ്. ഇൻസ്ട്രുമെന്റൽ വേർഷന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷറഫ് വേങ്ങരയാണ് .അലിഫ് റഹ്‌മാൻ സംവിധാനം നിർവഹിച്ചിരിക്കുന്നു. സുഹൈൽ കല്ലേരിയാണ് പിആർഓ.

Read More: മീനൂട്ടിക്കൊപ്പം രസികൻ ഡാൻസുമായി പാട്ടുവേദിയുടെ പ്രിയ ജഡ്ജസ്- വീഡിയോ

അതേസമയം, ചെറുപ്പം മുതൽതന്നെ സംഗീതലോകത്ത് സജീവമാണ് അഭിജിത്ത് നാരായൺ. ഒട്ടേറെ വേദികളിലും സിനിമാ പിന്നണി ഗാനരംഗത്തും അഭിജിത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

Story highlights- abhijith narayan instrumental music