ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 38,667 പേര്‍ക്ക്; 478 മരണങ്ങളും

August 14, 2021
COVID-19 Cases

മഹാമാരിയായ കൊവിഡ് 19 ലോകത്തെ പ്രതിസന്ധിയിലാഴ്ത്തിയിട്ട് രണ്ട് വര്‍ഷത്തോട് അടുക്കുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ ചെറുതല്ല. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും കൊറോണ വൈറസ് വ്യാപനം രാജ്യത്ത് നിയന്ത്രണ വിധേയമായിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രതയോടെ ഈ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നാം തുടരേണ്ടിയിരിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 38,667 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റേതാണ് കണക്കുകള്‍. 478 കൊവിഡ് മരണങ്ങളും രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 4,30,732 ആയി ഉയര്‍ന്നു.

Read more: മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത പ്രിയഗാനം ആര്‍ദ്രമായി പാടി ബെവന്‍: ഗംഭീരമെന്ന് ജഡ്ജസ്

കഴിഞ്ഞ ഒരു ദിവസത്തിനിടെ 35,743 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. രാജ്യത്താകെ ഇതുവരെ 3,13,38,088 പേര്‍ കൊവിഡ് മുക്തരായിട്ടുണ്ട്. നിലിവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 3,87,673 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.

Story highlights:  India reports 38,667 new cases and 35,743 recoveries in the last 24 hours