രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധന; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 44,643 പേര്‍ക്ക്

August 6, 2021
Lowest rise in daily Covid cases in 215 day

ഇന്ത്യയില്‍ വീണ്ടും പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഏറ്റവും പുതിയ കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടത്. 44,643 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. 464 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

രാജ്യത്താകെ ഇതുവരെ 4,26,754 പേരുടെ ജീവനാണ് കൊവിഡ് കവര്‍ന്നത്. ഇന്നലെ മാത്രം 41,096 പേര്‍ കൊവിഡ് മുക്തരായി. 97.36 ശതമാനമാണ് നിലവില്‍ രാജ്യത്തെ കൊവിഡ് രോഗ മുക്തി നിരക്ക്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 4,14,159 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. 49,53,27,595 പേര്‍ രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുണ്ട്.

Read more: 83-ാം വയസ്സില്‍ ബ്ലാക്ക് ബെല്‍റ്റ്; പ്രായമൊക്കെ വെറും നമ്പറല്ലേ എന്ന് മുത്തശ്ശി

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ അലട്ടിതുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല ഇന്ത്യയിലും കൊവിഡ് വ്യാപനം. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രതയോടെ നാം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടിയിരിക്കുന്നു.

Story highlights: India reports 44,643 new Covid cases