ഇന്‍സ്റ്റഗ്രാമില്‍ ലൈക്കുകള്‍ വാരിക്കൂട്ടിയ ‘കോഴിമുട്ട’

August 19, 2021
Most Liked Instagram Pic- An Egg

ആഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനമാണ്. ഫോട്ടോകള്‍ പകര്‍ത്താനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനുമെക്കെ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. സമൂഹമാധ്യമങ്ങളുടെ ജനസ്വീകാര്യത വര്‍ധിച്ചതോടെ ഫോട്ടോഗ്രാഫിക്ക് പ്രാധാന്യം കൂടി. സോഷ്യല്‍മീഡിയയിലൂടെ നമുക്ക് മുന്‍പില്‍ ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്ന ഫോട്ടോകളും നിരവധിയാണ്.

ഫോട്ടോഗ്രാഫി ദിനത്തില്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്ന ഒരു ചിത്രമുണ്ട്. ഒരു മുട്ടയുടെ ഫോട്ടോ. ഇന്‍സ്റ്റഗ്രാമില്‍ ലൈക്കുകള്‍ വാരിക്കൂട്ടിയ ഫോട്ടോ ആണിത്. ബ്രൗണ്‍ നിറത്തിലുള്ള ഒരു കോഴിമുട്ട അങ്ങനെ ലോകശ്രദ്ധ പോലും നേടി. ഇന്‍സ്റ്റഗ്രാമില്‍ 55 മില്യണ്‍, അതായത് 5 കോടിയിലധികം ലൈക്കുകളാണ് ഈ കോഴിമുട്ട നേടിയത്.

Read more: ഇവിടെയുണ്ട് 1980-മുതലുള്ള ബസ് ടിക്കറ്റുകള്‍: ഇതൊരു അപൂര്‍വ ശേഖരം

വേള്‍ഡ് റെക്കോര്‍ഡ് എഗ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ട മുട്ടയുടെ ഫോട്ടോ ഇത്രമേല്‍ ശ്രദ്ധ നേടാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. അത് ആ മുട്ട ചിത്രത്തിന് നല്‍കിയ ക്യാപ്ഷനാണ്. ‘നമുക്ക് ഒരുമിച്ച് നിന്ന് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും ലൈക്ക് ചെയ്ത ചിത്രം എന്ന റെക്കോര്‍ഡ് ഈ ഫോട്ടോയ്ക്ക് നേടിയെടുക്കാം’ എന്നതാണ് ക്യാപ്ഷന്‍. എന്തായാലും ഈ മുട്ടയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി.

അതേസമയം 1830 ലാണ് ഫോട്ടോഗ്രഫി എന്ന വാക്ക് ലോകം ആദ്യമായി ഉപയോഗിച്ചത്. ഫോട്ടോഗ്രഫിയുടെ ആദ്യകാല രൂപമായ ഡൈഗ്രോടൈപ്പ് എന്ന ഉപകരണം ഫ്രഞ്ച് സര്‍ക്കാര്‍ ലോകത്തിന് പരിചയപ്പെടുത്തിയത് 1839 ആഗസ്റ്റ് 19-നാണ്. അതുകൊണ്ടാണ് ആഗസ്റ്റ് 19 ലോക ഫോട്ടോഗ്രഫി ദിനമായി ആഘോഷിക്കപ്പെടുന്നത്. ഫ്രഞ്ച് കലാകാരനായ ലൂയി ഡൈഗ്രോയാണ് ഡൈഗ്രോടൈപ്പ് എന്ന ആശയത്തിന് പിന്നില്‍.

Story highlights: Most Liked Instagram Pic- An Egg