ബലൂണുകള്‍ക്കൊപ്പം ഉയര്‍ന്ന് പൊങ്ങിയ കുഞ്ഞ്, ഒടുവില്‍ ട്വിസ്റ്റ്; വിഡിയോയ്ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാര്‍

August 11, 2021
Story behind the flying baby

സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകള്‍ സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. സോഷ്യല്‍ മീഡിയയിലൂടെ മികച്ച ജനശ്രദ്ധ നേടുന്ന ഇത്തരം ദൃശ്യങ്ങളെ വൈറല്‍ കാഴ്ചകള്‍ എന്നും നാം വിശേഷിപ്പിക്കുന്നു.

അതിശയിപ്പിക്കുന്നതും ഒപ്പം രസകരവുമായ ഒരു വിഡിയോ ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. രസകരമായ ഒരു പ്രാങ്ക് വിഡിയോ ആണിത്. വിഡിയോയുടെ തുടക്കത്തില്‍ ഒരു കുഞ്ഞ് ഹൈഡ്രജന്‍ ബലൂണുകള്‍ക്കൊപ്പം ഉയര്‍ന്ന്് പൊങ്ങുന്നതായാണ് കാണാനാവുക.

Read more: കൊറോണക്കാലത്ത് ജോലി നഷ്ടമായി. വീട്ടിലിരുന്ന് തയാറാക്കിയ ഉരുളക്കിഴങ്ങ് റെസിപ്പി ഹിറ്റായതോടെ പുതിയ വഴിത്തിരിവ്

ഇത് കണ്ടതും അമ്മ കുഞ്ഞിന്റെ അരികിലേയ്ക്ക് ഓടിയെത്തുന്നതും വിഡിയോയില്‍ കാണാം. എന്നാല്‍ വിഡിയോയില്‍ ഒരു ട്വിസ്റ്റ് ഉണ്ട്. കുഞ്ഞിന്റെ വസ്ത്രത്തില്‍ ഹൈഡ്രജന്‍ ബലൂണുകള്‍ കെട്ടിയിട്ടിട്ടുണെങ്കിലും കുഞ്ഞ് അച്ഛന്റെ കൈയില്‍ തന്നെയാണ്. ഒരു ഭിത്തിക്ക് പിറകില്‍ മറഞ്ഞിരുന്ന് അദ്ദേഹം കുഞ്ഞിനെ കൈകൊണ്ട് മുകളിലേയ്ക്ക് ഉയര്‍ത്തിയതാണ്. പക്ഷെ കാഴ്ചയില്‍ കുഞ്ഞ് സ്വയം ഉയര്‍ന്ന് പൊങ്ങുന്നതായി തോന്നു. എന്തായാലും ഈ ‘പറ്റിപ്പ് വഡിയോ’ ലക്ഷക്കണക്കിന് ആളുകളാണ് സമൂഹമാധ്യമങ്ങളില്‍ വീക്ഷിച്ചത്.

Story highlights: Story behind the flying baby