‘എന്റെ വളയിട്ട കൈ പിടിച്ചു വിരുന്നുകാരന്‍…’; കിടിലന്‍ താളത്തില്‍ അതിഗംഭീര ആലാപനവുമായി കൃഷ്ണശ്രീ

September 29, 2021
Flowers Top Singer Krishnasree

ചില പാട്ടുകള്‍ അങ്ങനെയാണ്, ഭാഷയും ദേശവും കാലവും കടന്ന് ആസ്വാദക മനസ്സുകളില്‍ ഇടം പിടിയ്ക്കും. നിത്യഹരിത ഗാനങ്ങള്‍ എന്നാണ് പൊതുവെ അത്തരം പാട്ടുകളെ നാം വിശേഷിപ്പിക്കാറ്. മലയാള സംഗീതാസ്വദകരുടെ ഹൃദയങ്ങള്‍ കീഴടക്കിയ നിത്യ സുന്ദര ഗാനങ്ങളും ഏറെയാണ്. ഇത്തരം ഗാനങ്ങള്‍ വീണ്ടും ആസ്വാദിക്കാനുള്ള അവസരം കൂടിയാണ് ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഫ്ളവേഴ്സ് ടോപ് സിംഗര്‍.

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ആദ്യ സീസണിന് പിന്നാലെ എത്തിയ ഫ്ളവേഴ്സ് ടോപ് സിംഗര്‍ 2-ഉം ചലച്ചിത്ര ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി. നിഷ്‌കളങ്കത നിറഞ്ഞ കുട്ടിവര്‍ത്തമാനങ്ങള്‍ക്കൊണ്ടും അതിഗംഭീരമായ ആലാപന മികവുകൊണ്ടും ഫ്ളവേഴ്സ് ടോപ് സിംഗറിലെ കുരുന്ന് ഗായക പ്രതിഭകള്‍ കൈയടി നേടുന്നു. സ്വരമാധുര്യം കൊണ്ട് ശ്രദ്ധ നേടിയ പാട്ടുകാരിയാണ് കൃഷ്ണശ്രീയും. ഓരോ തവണയും അതിമനോഹരമായ പാട്ട് വിരുന്നാണ് കൊച്ചുമിടുക്കി പ്രേക്ഷകര്‍ക്കായി സമ്മാനിക്കുന്നതും.

Read more: സ്റ്റാർ മാജിക് താരങ്ങളുടെ ‘ചമ്മൽ’ ഭാവങ്ങൾ- രസകരമായ വിഡിയോ

മലയാളികള്‍ എക്കാലത്തും ഹൃദയത്തിലേറ്റുന്ന എന്റെ വളയിട്ട കൈ പിടിച്ചു വിരുന്നുകാരന്‍… എന്ന ഗാനവും ഗംഭീരമായി ആലപിച്ചു കൃഷ്ണശ്രീ. സുബൈദ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പി ഭാസ്‌കരന്റേതാണ് ഗാനത്തിലെ വരികള്‍. എം എസ് ബാബുരാജ് സംഗീതം പകര്‍ന്നിരിക്കുന്നു. പി സുശീലയാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Story highlights: Flowers Top Singer Krishnasree Singing Performance