ഇന്‍സ്റ്റഗ്രാമില്‍ ഒറ്റ ദിവസം കൊണ്ട് 15 ലക്ഷം ഫോളോവേഴ്‌സ്; ജ്യോതികയെ വരവേറ്റ് സൂര്യയും

September 1, 2021

ചലച്ചിത്രലോകത്ത് വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരങ്ങളില്‍ ഏറെ പേരും സമൂഹമധ്യമങ്ങളില്‍ സജീവമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം വരേ സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവ് ആയിരുന്നില്ല നടി ജ്യോതിക. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ആരാധകരെ നേടിയിട്ടുള്ള താരം കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്.

അക്കൗണ്ട് തുടങ്ങി ഒരു ദിവസംകൊണ്ട് താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ 15 ലക്ഷത്തിലധികം ഫോളോവേഴ്‌സുമായി. ഹിമാലയന്‍ യാത്രയുടെ ഒരു ഫോട്ടോ ആണ് താരം ഇന്‍സ്റ്റഗ്രാമില്‍ ആദ്യമായി പങ്കുവെച്ചത്. പര്‍വതനിരകള്‍ക്ക് അരികിലായി കൈയില്‍ ദേശീയ പതാകയുമായി നില്‍ക്കുന്ന ജ്യോതികയുടേതാണ് ഈ ഫോട്ടോ. അഞ്ച് ലക്ഷത്തിലധികം ലൈക്കുകളും ഈ ഫോട്ടോ ഇതിനോടകം നേടി.

Read more: പ്രിയതമയ്ക്കായി ജയസൂര്യയുടെ പാട്ട്, ഒപ്പം മനോഹരമായി ചുവടുകള്‍ വെച്ചും താരദമ്പതികള്‍

നിരവധിപ്പേരാണ് താരത്തെ സൈബര്‍ ഇടങ്ങളിലേയ്ക്ക് സ്വാഗതം ചെയ്തുകൊണ്ട് രംഗത്തെത്തുന്നത്. ജ്യോതികയുടെ ഭര്‍ത്താവും നടനുമായ സൂര്യയും ഇന്‍സ്റ്റഗ്രാമിലേയ്ക്ക് താരത്തെ വരവേറ്റു. ‘എന്റെ ഭാര്യ, ഇന്‍സ്റ്റഗ്രാമില്‍ നിന്നെ കണ്ടതിന്റെ ആവേശത്തിലാണ് ഞാന്‍’ എന്ന് കുറിച്ചുകൊണ്ടാണ് സൂര്യ സന്തോഷം പ്രകടിപ്പിച്ചത്.

Story highlights: Jyotika makes her social media debut on Instagram