പുഷ്പയുടെ ഹൃദയം ഇവളാണ്; ശ്രീവല്ലിയായി രശ്മിക മന്ദാന

September 29, 2021
Rashmika Mandanna to play Srivalli in Allu Arjun's Pushpa

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള അല്ലു അര്‍ജുന്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പുഷ്പ. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഓരോ വിശേഷങ്ങളും പ്രേക്ഷകര്‍ ഏറെ ആകംക്ഷയോടെ ഏറ്റെടുക്കാറുണ്ട്. ശ്രദ്ധ നേടുകയാണ് പുഷ്പയിലെ നായികാ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റര്‍. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. പുഷ്പയുടെ ഹൃദയം ഇവളാണ് എന്ന അടിക്കുറിപ്പോടെയാണ് കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവിട്ടത്. ശ്രീവല്ലി എന്നാണ് രശ്മി കന്ദാന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു സുപ്രധാന കഥാപാത്രമായെത്തുന്നുണ്ട്. രണ്ട് ഭാഗങ്ങളായാണ് ചിത്രത്തിന്റെ റിലീസ്. ആദ്യ ഭാഗം ഈ വര്‍ഷം ക്രിസ്മസിനോട് അനുബന്ധിച്ച് പ്രേക്ഷകരിലേക്കെത്തും. പുഷ്പരാജ് എന്ന കഥാപാത്രത്തെ ആണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നത്. കള്ളക്കടത്തുകാരനായ പുഷ്പരാജ് ആയാണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍ എത്തുന്നത്. സുകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്.

Read more: മമ്മൂക്കയ്ക്ക് ഒരു ഉമ്മ; ഒരു കുഞ്ഞ് മമ്മൂട്ടി ആരാധികയുടെ സ്നേഹപ്രകടനം- വിഡിയോ

തെലുങ്കിന് പുറമെ, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഓസ്‌കര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.

Story highlights: Rashmika Mandanna to play Srivalli in Allu Arjun’s Pushpa