രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന ഹാസ്യ ചിത്രം; ശ്രദ്ധ നേടി ‘രണ്ട്‌’-ന്റെ ടീസര്‍

September 20, 2021
Vishnu Unnikrishnan Randu Movie Official Teaser

മികവാര്‍ന്ന കഥാപാത്രങ്ങളെ ഗംഭീരമായി അവതരിപ്പിച്ച് ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. താരം പ്രധാന കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രണ്ട്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസര്‍ ചലച്ചിത്ര ലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുന്നു. ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായാണ് രണ്ട് പ്രേക്ഷകരിലേക്കെത്തുന്നത്.

സുജിത് ലാല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. വിഷ്ണു ഉണ്ണികൃഷ്ണന് പുറമെ ടിനി ടോം, സുധി കോപ്പ, ഇര്‍ഷാദ്, ഗോകുലന്‍, മുസ്തഫ, വിഷ്ണു ഗോവിന്ദ്, രാജേഷ് മാധവന്‍, കലാഭവന്‍ റഹ്‌മാന്‍, സുബീഷ് സുധി, ബിനു തൃക്കാക്കര, അന്ന രേഷ്മ രാജന്‍, മെറീന മൈക്കിള്‍, ശ്രീലക്ഷ്മി, മാലാ പാര്‍വതി, മമിതാ ബൈജു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read more: ജല്ലിക്കട്ട് മേക്കിങ് ഡോക്യുമെന്ററി ആയി പ്രേക്ഷകരിലേക്ക്; ക്യാമറയ്ക്ക് പിന്നിലെ കാഴ്ചകളും ഗംഭീരമെന്ന് സിനിമാലോകം

ഹെവന്‍ലി മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രജീവ് സത്യവര്‍ധന്‍ ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. ബിനുലാല്‍ ഉണ്ണിയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ബിജിബാല്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഒരു ഗാനവും ചലച്ചിത്ര ലോകത്ത് ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Story highlights: Vishnu Unnikrishnan Randu Movie Official Teaser