സയനോരയുടെ ആലാപനത്തിൽ ആഹായിലെ റാപ് സോങ്, ഏറ്റെടുത്ത് സംഗീതപ്രേമികൾ

November 18, 2021

വടംവലി മുഖ്യപ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ് ആഹാ. ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി നവാഗതനായ ബിബിൻ പോൾ സാമുവൽ ഒരുക്കുന്ന ചിത്രത്തിലെ പാട്ടാണ് സംഗീതപ്രേമികൾക്കിടയിൽ ആവേശം നിറയ്ക്കുന്നത്. സയനോര ഫിലിപ്പ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നതും സയനോര തന്നെയാണ്. വടംവലിക്കൂട്ടം എന്ന പേരിൽ ഒരുക്കിയിരിക്കുന്ന ഗാനം ഇതിനോടകം സംഗീതപ്രേമികളിൽ ആവേശം നിറച്ചുകഴിഞ്ഞു.

റബ്ബര്‍ ടാപ്പിങ്, കാറ്ററിംഗ് പോലുള്ള ജോലികള്‍ ചെയ്യുന്നവരെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രത്തിന്റെ കഥ എന്നാണ് സൂചന. വടംവലി ഇവരുടെ ജീവിതത്തെ സൂപ്പര്‍ സ്റ്റാറുകളാക്കുന്നു. അതേസമയം കേരളത്തിലെതന്നെ ഏറെ പ്രശസ്തമായ വടംവലി ടീമാണ് കോട്ടയം നീലൂരിലെ ആഹാ. തൊണ്ണൂറുകളില്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ ടീം. വടംവലിക്കൊപ്പം പ്രണയത്തിനും ചിത്രത്തില്‍ പ്രാധാന്യം ഉണ്ടെന്നാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ഇത് ശരിവയ്ക്കുന്നു.

Read also: സ്റ്റുഡിയോയിലെ മറ്റു ഷൂട്ടിംഗ് ലൊക്കേഷനുകളിൽ നിന്നും പലപ്പോഴും പിടിച്ചു കൊണ്ട് വന്ന് അഭിനയിപ്പിക്കുകയായിരുന്നു ആ ആറുവയസുകാരനെ; ഉലകനായകന്റെ ഉത്‌ഭവത്തെക്കുറിച്ച് രസകരമായ കുറിപ്പ്

പ്രേം എബ്രഹാമാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ചിത്രത്തിന്റെ എഡിറ്റിംഗും സംവിധായകന്‍ ബിബിന്‍ പോള്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശാന്തി ബാലചന്ദ്രനാണ് ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ നായികയായെത്തുന്നത്. അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, മനോജ് കെ ജയന്‍, മേഘ തോമസ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. സ്പോര്‍ട്സ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ആഹാ.

story highlights; Aaha vadamvalikkoottam song