ശേഖരവർമ്മ രാജാവാകാൻ നിവിൻ പോളി- പുതിയ ചിത്രം ഒരുങ്ങുന്നു

November 28, 2021

കനകം കാമിനി കലഹത്തിന് ശേഷം നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. എസ് രാജിന്റെ രചനയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശേഖരവർമ്മ രാജാവ് എന്നാണ് പേര് നൽകിയിരിക്കുന്നത്. പോളി പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും പരിപൂർണതയിലെത്തിച്ച് ചലച്ചിത്ര ലോകത്ത് കൈയടി നേടുന്ന താരമാണ് നിവിൻ പോളി. താരത്തിൻറേതായി നിരവധി ചിത്രങ്ങളും പ്രേക്ഷകരിലേയ്ക്ക് എത്താനിരിക്കുകയാണ്. ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ കനകം കാമിനി കലഹമാണ് നിവിൻ പോളി നായകനായി ഏറ്റവുമൊടുവിൽ റിലീസ് ചെയ്തത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വേൾഡ് പ്രിമിയറായെത്തിയ ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ‘കനകം കാമിനി കലഹം’ എന്ന ചിത്രത്തിനുണ്ട്.

അതേസമയം, പ്രഖ്യാപനം മുതൽക്കേ സിനിമ ആരാധകർക്കിടയിൽ ആവേശം സൃഷ്ടിച്ചതാണ് രാജീവ് രവി സംവിധാനം നിർവഹിക്കുന്ന നിവിൻ പോളി ചിത്രം തുറമുഖം. ക്രിസ്‌മസ്‌ റിലീസായാണ് ചിത്രം കാഴ്ചക്കാരിലേക്കെത്തുക. ഡിസംബർ 24 മുതൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

read More: തലച്ചോറിന്റെ ആരോഗ്യസംരക്ഷണത്തിനും വേണം ചില കരുതൽ

നിവിന്‍ പോളിക്ക് പുറമെ നിമിഷ സജയന്‍, ബിജു മേനോന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ‘ചാപ്പ’ എന്ന സമ്പ്രദായത്തെക്കുറിച്ചാണ് ‘തുറമുഖം’ എന്ന സിനിമ. 

Story highlights- nivin pauly’s next with anuraj manohar