തണുപ്പുകാലത്ത് ഭക്ഷണ കാര്യത്തിലും വേണം ചില മുൻകരുതലുകൾ
ഒറ്റപ്പെട്ട് പെയ്യുന്ന മഴ മാറ്റിനിർത്തിയാൽ തണുപ്പ് കാലം ഇങ്ങെത്തി. മഞ്ഞുകാലമായാൽ ഭക്ഷണത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധ വേണം. പോഷകങ്ങള്‍ക്കൊപ്പം ചൂടും ശരീരത്തിന് തണുപ്പുകാലത്ത് ആവശ്യമാണ്. അതിനാൽ ഇവയ്ക്ക് അനുയോജ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വേണം തെരഞ്ഞെടുക്കാന്‍. ജലദോഷം, ആസ്തമ തുടങ്ങിയ പലതരത്തിലുള്ള രോഗങ്ങളുണ്ടാകാന്‍ തണുപ്പുകാലത്ത് സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷണസാധനങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
തണുപ്പുകാലത്ത് പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ആരോഗ്യകരം. അതുകൊണ്ടുതന്നെ പഴങ്ങളും പച്ചക്കറികളുമെല്ലാം ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം. അതുപോലെതന്നെ ഡ്രൈഫ്രൂട്സ്, ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയും ശീലമാക്കാം. കടല്വിഭവങ്ങളടക്കമുള്ള സിങ്ക് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പാല്, മുട്ട എന്നിവയും തണുപ്പുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം വ്യായാമവും ഉറക്കവും ഉറപ്പുവരുത്തണം. ദിവസവും അരമണിക്കൂർ എങ്കിലും വ്യായാമം ചെയ്യണം. യോഗ, സൂര്യനമസ്കാരം, പ്രാണായാമം തുടങ്ങിയവ ശീലമാക്കുന്നത് ആരോഗ്യത്തിന് കൂടുതൽ സഹായകമാകും. കൂടാതെ ആറു മണിക്കൂർ എങ്കിലും ദിവസവും കൃത്യമായി ഉറങ്ങണം. ഉറക്കം കുറയുന്നത് നിരവധി രോഗങ്ങൾക്ക് കാരണമാകും, അതിനാൽ എൽ ദിവസവും കൃത്യസമയത്ത് ഉറങ്ങാൻ ശ്രദ്ധിക്കണം.
Story highlights: Foods habits in winter season