‘ചെമ്പരത്തിപ്പൂവേ ചൊല്ല്…’ ഹൃദയം കവർന്ന് ദേവനക്കുട്ടിയുടെ ആലാപനം

February 8, 2022

ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ…ഈ പാട്ട് ഒരിക്കലെങ്കിലും മൂളാത്ത മലയാളികൾ ഉണ്ടാവില്ല. പാട്ട് പ്രേമികളുടെ മുഴുവൻ ഹൃദയതാളങ്ങൾ കീഴടക്കിയതാണ് ശ്യാമ എന്ന ചിത്രത്തിലെ ഈ മനോഹരഗാനം. ഷിബു ചക്രവർത്തിയുടെ വരികൾക്ക് രഘു കുമാർ സംഗീതം നൽകിയ ഗാനം ആലപിച്ചത് കെ എസ് ചിത്രയാണ്. ചിത്രയുടെ ശബ്ദത്തിലൂടെ മലയാളി ഹൃദയങ്ങൾ കേട്ടാസ്വദിച്ച ഈ മനോഹരഗാനവുമായി എത്തുകയാണ് ടോപ് സിംഗർ വേദിയിലെ കുരുന്ന് ഗായിക ദേവനക്കുട്ടി.

മെലഡിയും ഫാസ്റ്റ് നമ്പറുമടക്കം എല്ലാ പാട്ടുകളും അതിമനോഹരമായി ആലപിക്കുന്ന കുരുന്ന് ഗായികയാണ് ദേവന, പ്രായത്തെ വെല്ലുന്ന ആലാപമാധുര്യം കൊണ്ട് മലയാളി ഹൃദയത്തിൽ സ്ഥാനം നേടിയ ഈ കുരുന്നിന്റെ പാട്ടുകൾക്കായി കാത്തിരിക്കാറുണ്ട് പ്രേക്ഷകർ. ഇത്തവണയും ഈ കുരുന്നിന്റെ ആലാപനത്തിൽ ലയിച്ചിരിക്കുകയാണ് ടോപ് സിംഗർ വേദി.

Read also: കിളിയേ കിളിയേ നറുതേൻ മൊഴിയേ..; കാതും മനവും കവർന്ന് മിയക്കുട്ടി

പാട്ടിനെ ഹൃദയത്തിലേറ്റിയ നിരവധി കുട്ടി പ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ടോപ് സിംഗർ. അതിശയിപ്പിക്കുന്ന ആലാപനത്തിനൊപ്പം കിളികൊഞ്ചലുകളും കുട്ടിവർത്തമാനങ്ങളുമായി എത്തുന്ന കുരുന്നുകളെ ഇതിനോടകം മലയാളികളും നെഞ്ചേറ്റിയതാണ്. ഗായകരും സംഗീതസംവിധായകരും വിധികർത്താക്കളായി എത്തുന്ന പരുപാടിയിൽ അതിഥികളായി സിനിമാതാരങ്ങളും പാട്ട് ലോകത്തെ പ്രതിഭകളുമൊക്കെ എത്താറുണ്ട്.

Story highlights: chembarathipoove devana adorable perfomance