ആരോഗ്യപരിപാലനത്തിനൊപ്പം സൗന്ദര്യസംരക്ഷണവും; വാൾനട്ട് ശീലമാക്കിയാൽ…
നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് വാൾനട്ട്. ഏകാഗ്രത വര്‍ധിപ്പിക്കാൻ ഉത്തമമായ വാള്‍നട്ടിൽ പ്രോട്ടീന്‍, ഫൈബര്‍, ഫാറ്റ്സ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. മറ്റ് നട്സുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വാള്‍നട്ട് കഴിക്കുന്നവരിലാണ് വിഷാദ സാധ്യത കുറവ്. ദിവസവും ഏകദേശം 24 ഗ്രാം വാള്‍നട്ട് കഴിക്കുന്നവരില്‍ ഏകാഗ്രതയും ഉത്സാഹവും കൂടുതലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ഠമാണ് വാൾനട്ട്. ഇതിനു പുറമെ വാള്‍നട്ടില്‍ നാരുകളും വിറ്റാമിനുകളും പ്രോട്ടീനും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ് വാള്‍നട്ട്. കാന്‍സറിനെ പ്രതിരോധിക്കാനുള്ള ശക്തി പോലുമുണ്ട് വാള്‍നട്ടിന് എന്നാണ് പഠനങ്ങൾ പറയുന്നത്.
മത്സ്യം കഴിക്കാത്തവര്‍ വാള്‍നട്ട് തങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. വിശപ്പ് നിയന്ത്രിക്കാനും മലാശയ അര്‍ബുദം നിയന്ത്രിക്കാനും വാള്‍നട്ട് സഹായിക്കും. വാള്‍നട്ടില്‍ അടങ്ങിയിരിക്കുന്ന ആൽഫാ ലീനോ ലെനിക് ആസിഡുകൾ ക്യാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം എന്നിവ തടയാനും സഹായകമാകും.
Read also: യുദ്ധഭൂമിയിലെ ജനതയ്ക്കായി അവർ പാട്ട് പാടി…; ഇതിനോടകം ഇന്ത്യൻ ഗായകർ സ്വരൂപിച്ചത് 2.5 കോടി രൂപ
ആരോഗ്യത്തിനൊപ്പം സൗന്ദരകാര്യത്തിലും വാൾനട്ട് ഗുണപ്രദമാണ്. ചര്‍മ്മത്തിനും തലമുടിക്കും വരെ വളരെ ഗുണപ്രദമാണ് വാൾനട്ട്. ഇരുമ്പ്, സിങ്ക് , കാത്സ്യം, വൈറ്റമിന്‍ ഇ, ആന്റിഓക്സിഡന്റ് എന്നിവ ധാരാളം അടങ്ങിയ വാള്‍നട്ടുകള്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാനും സഹായിക്കും. അതുകൊണ്ട് നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം വാൾനട്ട്.
വിഷാദം അകറ്റാനും ഏകാഗ്രത വര്‍ധിപ്പിക്കാനും വാള്‍നട്ട് സഹായിക്കും. വാള്‍നട്ട് കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വിഷാദസാധ്യത 26 ശതമാനം കുറവാണെന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇതിനുപുറമെ വാള്‍നട്ട് കഴിക്കുന്നത് എനര്‍ജി ലെവല്‍ വര്‍ധിപ്പിക്കാനും സഹായിക്കും. അതുകൊണ്ടുതന്നെ നിത്യജീവിതത്തിൽ വാൾനട്ട് കഴിക്കുന്നത് ഒരു ശീലമായി വളർത്തിയെടുക്കാം. എന്നാൽ അമിതമായി വാൾനട്ട് കഴിക്കുന്നത് ചിലപ്പോൾ മറ്റ് പല രോഗങ്ങൾക്കും കാരണമായേക്കാം. അതിനാൽ ദിവസവും ഒരു നിശ്ചിത അളവിൽ മാത്രം ഇത് കഴിക്കുക.
Story Highlights; benefits of walnuts