അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഭക്ഷണകാര്യത്തിൽ അല്പമൊന്ന് ശ്രദ്ധിക്കാം…

March 18, 2022

പലരേയും ഇന്ന് അലട്ടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് അമിതവണ്ണം. കൃത്യതയില്ലാത്ത ജീവിതശൈലിയും ജങ്ക് ഫുഡുകളുടെ അമിതമായ ഉപയോഗവും വ്യായാമക്കുറവുമൊക്കെയാണ് പ്രധാനമായും അമിതവണ്ണത്തിന് കാരണമാകുന്നത്. അമിതവണ്ണമുള്ള പലര്‍ക്കും അടിവയറ്റിലാണ് കൊഴുപ്പ് ധാരാളമായി അടിഞ്ഞുകൂടുന്നത്. ഇങ്ങനെയുണ്ടാകുന്ന കുടവയര്‍ ആരോഗ്യത്തിനും അത്ര നല്ലതല്ല. കൃത്യതയാര്‍ന്ന ഭക്ഷണരീതികൊണ്ടും വ്യായാമം കൊണ്ടും ഒരു പരിധി വരെ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കും. കുടവയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പഞ്ചസാരയുടെ അളവും കുറയ്ക്കാന്‍ ശ്രദ്ധിക്കുക. അതുപോലെതന്നെ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പരമാവധി കുറയ്ക്കുന്നതും കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

ഗ്രീൻ ടീ:

വയറ്റിലെ കൊഴുപ്പ് ഒരു പരിധിവരെ ഇല്ലാതാക്കാൻ ഗ്രീന്‍ ടി കുടിയ്ക്കുന്നത് ശീലമാക്കാം. വളരെ കുറച്ച് കലോറി മാത്രമാണ് ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഗുണകരമാണ് ഗ്രീന്‍ ടി. ഗ്രീൻ ടീ കുടിക്കുകയോ ഗ്രീൻ ടീ ക്യാപ്‌സൂളുകൾ പതിവായി കഴിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

Read also: മെലഡി കിംഗ് വിദ്യാസാഗറിനായി അതിഗംഭീരമായി പാടി കൃഷ്ണശ്രീ; നേരിട്ടഭിനന്ദിച്ച് വിദ്യാസാഗർ, പാട്ട് വേദിയിലെ അനുഗ്രഹീത നിമിഷങ്ങൾ…

ജീരകവെള്ളം:

ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ജീരകവെള്ളം സഹായിക്കുന്നു. അമിത വണ്ണത്താല്‍ ബുദ്ധിമുട്ടുന്നവര്‍ ഇടയ്ക്കിടെ ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും. ജീരകവെള്ളം കുടിക്കുന്നതുവഴി അനാവശ്യ കലോറി ശരീരത്തില്‍ എത്തുകയുമില്ല. ഒരു സ്പൂണ്‍ ജീരകത്തില്‍ ഏഴ് കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്.

നാരുകൾ അടങ്ങിയ ഭക്ഷണം:

പഴങ്ങളും പച്ചക്കറികളും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കുക. പ്രത്യേകിച്ച് നാരുകള്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍. വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഇത്തരം ഭക്ഷണങ്ങള്‍ കുടവയര്‍ കുറയ്ക്കാനും ഉത്തമമാണ്. അതുപോലെ തന്നെ അല്‍പം നട്‌സും ദിവസവും ശീലമാക്കുന്നത് നല്ലതാണ്.

Read also: അന്ന് മലയാളികൾക്കായി എംജി പാടി ‘മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ…’ ഇന്ന് എംജിയുടെ മുന്നിൽ അതേ പാട്ടുമായി ശ്രീനന്ദ്, പാട്ട് വേദിയിലെ അസുലഭ നിമിഷങ്ങൾ

ഭക്ഷണകാര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ കുടവയര്‍ കുറയില്ല. കൃത്യമായ വ്യായമവും ശീലമാക്കണം. ദിവസവും ഒരു മണിക്കൂര്‍ എങ്കിലും വ്യായാമം ശീലമാക്കണം. ബാഡ്മിന്റണ്‍ പോലെയുള്ള ഗെയിമുകളും കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

Story highlights: Food to lose belly fat