പ്രേക്ഷക ഹൃദയം കവർന്ന പ്രണവിന്റെ ദർശന…

March 5, 2022

ചില പാട്ടുകൾ, ഹൃദയത്തിലേക്ക് ആഴത്തിൽ പതിഞ്ഞിറങ്ങും. ചിലപ്പോഴൊക്കെ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന നിരവധി ഗാനങ്ങളുണ്ട്. അത്തരത്തിൽ പ്രേക്ഷകർ നെഞ്ചോട് ചേർത്ത മലയാള ഗാനങ്ങളിൽ ഒന്നാണ് ഹൃദയം സിനിമയിലെ ദർശന എന്ന ഗാനം. പാട്ടുകൾക്ക് പ്രധാന്യം നൽകി പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ചിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഗാനവും ദർശന ആയിരുന്നു. ഇപ്പോഴിതാ 50 മില്യൺ കാഴ്ച്ചക്കാരെ നേടിയിരിക്കുകയാണ് ഈ ഗാനം. റിലീസ് ചെയ്തതു മുതൽ വൻ സ്വീകാര്യതയായിരുന്നു ​ഗാനത്തിന് ലഭിച്ചിരുന്നത്.

​ഗാനത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ഹേഷാം അബ്ദുൾ വഹാബാണ്. ആരുൺ അലാട്ടിന്റെതാണ് വരികൾ. ഹേഷാമിമും ദർശന രാജേന്ദ്രനും ചേർന്നാണ് ഈ ​ഗാനം ആലപിച്ചിരിക്കുന്നത്. അതേസമയം ദർശനയ്ക്ക് പിന്നാലെ ഉണക്കമുന്തി സോങും നഗുമോ കീർത്തനവും അടക്കമുള്ള ഗാനങ്ങൾക്കും ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഹൃദയം’. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. ഒരു റൊമാന്റിക് ചിത്രമായി ഒരുക്കിയ ഹൃദയം ഗാനത്തിനും പ്രാധാന്യം നൽകികൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്.

2022 ജനുവരി 21 മുതലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. കോളജ് കാലഘട്ടത്തിലെ രസകരമായ സംഭവങ്ങളും പ്രണയവും സൗഹൃദവും പറയുന്ന ചിത്രം കുടുംബ ബന്ധത്തിന്റെ പ്രാധാന്യഹത്തെക്കുറിച്ചും പറഞ്ഞുകൊണ്ടാണ് പ്രേക്ഷകരിലേക്കെത്തിയത്. സിനിമയിൽ അരുൺ എന്ന കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിച്ചത്. നിത്യയായി കല്യാണിയും ദർശനയായി ദർശന രാജേന്ദ്രനും മികച്ച അഭിനയമാണ് സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്.

Story highlights: Hridayam movie Darshana song cross 50-million views