ഗാഡ്ജറ്റ് റിപ്പയർ ആൻഡ് സർവീസ് രംഗത്ത് പുതുചരിത്രം കുറിച്ച് മൈജി

March 6, 2022

തൊഴിൽ മേഖലയിലേക്ക് സ്ത്രീകൾ കൂടുതലായി കടന്നുവരുന്ന പ്രവണത പൊതുവെ ദൃശ്യമാണെങ്കിലും സ്ത്രീ സാന്നിധ്യം വളരെക്കുറവായ ചില തൊഴിലിടങ്ങളും ഉണ്ട്. ഇത്തരത്തിലുള്ള ഒരു മേഖലയാണ് ഗാഡ്ജറ്റ് റിപ്പയറിങ് സർവീസിങ്. ഇത് നേരത്തെതന്നെ തിരിച്ചറിഞ്ഞ ബ്രാന്റാണ് മൈജി.

സാങ്കേതിക മേഖലയിലേക്കും ഗാഡ്ജറ്റ് റിപ്പയറിങ് രംഗത്തേക്കും സ്ത്രീകളെ കൈ പിടിച്ചുയർത്താൻ മൈജി തുടക്കമിട്ട പദ്ധതിയാണ് ‘വിമൻ എംപവർമെന്റ് സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം’. ഇതനുസരിച്ച് കഴിഞ്ഞ വർഷം മാർച്ച് എട്ടിന് ആദ്യ ബാച്ച് ആരംഭിക്കുകയും 13 വിദ്യാർത്ഥിനികൾക്ക് സർഫസ് മൗണ്ട് ടെക്നോളജി (SMT), മൊബൈൽ ഫോൺ സാങ്കേതിക വിദ്യ, ടെക്നിക്കൽ പരിശീലനം എന്നിവ സൗജന്യമായി നൽകുകയുണ്ടായി. ഓരോ വിദ്യാർത്ഥിക്കും ഏകദേശം ഒരു ലക്ഷം രൂപയോളം ചെലവ് വരുന്ന ഈ കോഴ്സ് നടപ്പാക്കിയത് മൈജിയുടെ എഡ്യൂക്കേഷണൽ ഡിപ്പാർട്മെന്റായ മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ്.

ഒരു വർഷത്തെ വിദഗ്ധ പരിശീലനത്തിന് ശേഷം പൂർണ്ണമായും സ്ത്രീകൾ നിയന്ത്രിക്കുന്ന ഹൈടെക് സർവീസിങ് സെന്ററിന്റെ പ്രവർത്തകരാകുകയാണ് ആ മിടുക്കികൾ. ഇത്തരത്തിലൊരു സർവീസ് സെന്റർ കേരളത്തിന്റെ ഒരു പക്ഷേ ഇന്ത്യയുടെ തന്നെ ചരിത്രത്തിൽ ആദ്യത്തേതാകും.

കോഴിക്കോട് മെഡിക്കൽ കോളജ് റോഡിൽ തൊണ്ടയാട് ജങ്ഷനിലാണ് ഈ സർവീസ് സെന്റർ തുറക്കുക. മാർച്ച് 8 വനിതാദിനത്തിൽ രാവിലെ 10 മണിക്ക് കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് ഇതിന്റെ ഉദ്ഘാടനം നിർവഹിക്കും.

സ്ത്രീകളുടെ തൊഴിൽ മേഖല വ്യാപിക്കുന്നതിനും സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനുമൊപ്പം സേവനങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദമാക്കുക എന്നതുകൂടിയാണ് ഈ സർവീസിങ് സെന്ററിന്റെ പ്രധാന ലക്ഷ്യം. പൂർണ്ണമായും സ്ത്രീകൾ നയിക്കുന്നെങ്കിലും സ്ത്രീകൾക്ക് മാത്രമല്ല എല്ലാവർക്കും ഈ സർവീസ് സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഗാഡ്ജറ്റ് & കൺസ്യൂമർ ഇലക്ട്രോണിക് റീട്ടെയിൽ നെറ്റ്വർക്ക് എന്ന നിലയ്ക്ക് സമൂഹത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാൻ മൈജി പ്രതിജ്ഞാബദ്ധമാണ്. സർവീസിങ് റിപ്പയർ മേഖലയിൽ ലക്ഷക്കണക്കിന് അവസരങ്ങളാണ് ടെക്നീഷ്യന്മാരെ കാത്തിരിക്കുന്നത്. ഈ മേഖലയിലേക്ക് കൂടുതലായി കടന്നുവരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഈ പ്രോഗ്രാം പ്രായോജനപ്പെടുത്താവുന്നതാണ്. ടെക്നിക്കൽ അഭിരുചിയുള്ള വർക്കായി വിവിധ കോഴ്സുകളും MIT ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കിയിട്ടുണ്ട്. ഇത് സമൂഹത്തിൽ നല്ലൊരു മാറ്റത്തിന്റെ തുടക്കമാകും എന്നു ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. ആ മാറ്റം സ്ത്രീകളിലൂടെയാകുന്നതിൽ അതിയായ സന്തോഷവും മൈജിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ. ഷാജി പറഞ്ഞു. പ്രസ്തുത പരിപാടിയിൽ മുഹമ്മദ് ഷാഫി (HOD, മൈജി കെയർ), രതീഷ് കൂട്ടത്ത് (GM, സെയിൽസ് സർവീസ്), രാജേഷ് നായർ (സീനിയർ മാനേജർ, മൈജി കെയർ), പ്രവീൺ പി.വി. (മാനേജർ MIT), ആതിര ടി. (അധ്യാപിക MIT), അഞ്ജലി (സർവ്വീസ് എഞ്ചിനീയർ, മൈജി കെയർ) എന്നിവർ സന്നിഹിതരായിരുന്നു.

myG Gadget Repair and Service