നിർമിതിയ്ക്ക് പിന്നിലെ കാരണം ഇന്നും അവ്യക്തം; കാഴ്ചക്കാരുടെ കണ്ണുകളിൽ അത്ഭുതം വിടർത്തുന്ന കെട്ടിടം…

March 12, 2022

തുടർച്ചയായി ഭൂചലനങ്ങൾ സംഭവിക്കുന്ന നാടാണ് പെറു. അതുകൊണ്ടുതന്നെ ഭൂകമ്പങ്ങളെ പ്രതിരോധിക്കുന്ന രീതിയിൽ ഒരുക്കിയ മാച്ചുപിച്ചുവാണ് ഇവിടെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇടങ്ങളിൽ ഒന്ന്. 8,000 അടി ഉയരത്തിലാണ്‌ മാച്ചു പിച്ചു സ്ഥിതി ചെയ്യുന്നത്. ഇതിന്റെ നിർമാണത്തിലെ പ്രത്യേകത തന്നെയാണ് മാച്ചുപിച്ചുവിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതും. കിഴുക്കാംതൂക്കായ മലനിരകളുടെ നടുവിലാണ് മാച്ചു പിച്ചു നിർമിച്ചിരിക്കുന്നത്. കല്ലുകൊണ്ടാണ് മാച്ചു പിച്ചു നിർമ്മിച്ചിരിക്കുന്നത്.

ഭൂമിയുടെ ചരിവിന് അനുസൃതമായി കെട്ടിപ്പൊക്കിയ പുരാതന നഗരമാണിത്. പല വലുപ്പത്തിലും ആകൃതിയിലുമുള്ള കല്ലുകൾ ചെത്തി മിനുക്കിയാണ് ഇതിന്റെ സൃഷ്ടി. കല്ലുകൾ കൂട്ടിയോജിപ്പിക്കാൻ യാതൊന്നും ഉപയോഗിച്ചിട്ടില്ല എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പിച്ചുവിൽ സ്ഥിതി ചെയ്യുന്നത്. കാഴ്ചക്കാരുടെ കണ്ണുകളിൽ അത്ഭുതം വിടർത്തുന്ന ഈ കെട്ടിടം എന്തിനുവേണ്ടി നിർമിച്ചെന്നോ എങ്ങിനെ നിർമിച്ചെന്നോ ഉള്ള കാര്യത്തിൽ ഇപ്പോഴും വ്യക്തത ഇല്ല.

അതേസമയം ഈ കെട്ടിടത്തിൽ ഏകദേശം അഞ്ഞുറോളം ആളുകൾ താമസിച്ചിരുന്നു എന്നാണ് സൂചന. കാർഷിക, നിർമാണ മേഖലകളിൽ അവിശ്വസനീയമായ പുരോഗതി നേടിയവരായിരുന്നു ഇവിടുത്തെ ജനങ്ങൾ. ഇവിടെ താമസിച്ചിരുന്ന ഓരോ കുടുംബവും തങ്ങൾക്കുവേണ്ട ഭക്ഷണവും മറ്റെല്ലാ വസ്തുക്കളും സ്വയം ഉൽപാദിപ്പിച്ചിരുന്നു.

Read also: ഇനി പൂരം കൊടിയേറട്ടെ; പ്രേക്ഷക ഹൃദയങ്ങളിൽ ആവേശം നിറയ്ക്കാൻ ‘അടിച്ചുമോനെ’, ഈ വരുന്ന തിങ്കളാഴ്ച മുതൽ- കാത്തിരിക്കുക

ഇൻകകളുടെ നഷ്ടപ്പെട്ട നഗരം എന്നതാണ് മാച്ചു പിച്ചുവിന്റെ മറ്റൊരു പേര്. കൊളംബിയൻ കാലഘട്ടത്തിനു മുൻപ് ഉണ്ടായിരുന്ന സാമ്രാജ്യമാണ് ഇൻകൻ. തെക്കേ അമേരിക്കയിലെ ആൻഡീസ് മലനിരകൾ മുതൽ സമുദ്രാതിർത്തിവരെ വ്യാപിച്ചു കിടക്കുന്നതാണ് ഇൻകാ സാമ്രാജ്യം. 1500 കളിലെ സ്പാനിഷ് അധിനിവേശം ഇൻകാ സാമ്രാജ്യത്തെ തകർത്തു. ഇൻകാ നിർമിതികളും ഈ സമയത്തു നശിപ്പിക്കുകയുണ്ടായി. ഇൻകാ സാമ്രാജ്യത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴും അവിടെ ചിലയിടങ്ങളിൽ കാണാൻ സാധിക്കും. അതേസമയം ആ കാലഘട്ടങ്ങളിൽ മാച്ചു പിച്ചു ആരാലും കണ്ടുപിടിക്കാൻ കഴിയാതെ വന്നതിനാൽ ഇപ്പോഴും നിലനിൽക്കുന്നു. 1911- ൽ ഹിറം ബിൻഘാം എന്ന അമേരിക്കൻ ചരിത്രാദ്ധ്യാപകനാണ് മാച്ചു പിച്ചു കണ്ടെത്തി ലോകത്തിനു മുന്നിൽ എത്തിച്ചത്.

Story highlights: Secret Behind the building