‘ആലിലക്കണ്ണാ..’;കണ്ണും മനവും നിറച്ച് ശ്രീഹരിയുടെ അതുല്യ ആലാപനം- വിഡിയോ

March 26, 2022

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ദീപക് ദേവ്, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക അനുരാധ എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍. ആദ്യ സീസണിലും രണ്ടാം സീസണിലുമായി നിരവധി കുഞ്ഞു ഗായകരാണ് പാട്ടുവേദിയിൽ മാറ്റുരയ്ക്കുന്നത്.

read Also: ‘നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും അത് ആസ്വദിക്കുന്നവര്‍ക്കും, പോരാട്ടം നയിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ആശംസകൾ’- ചലച്ചിത്രമേളയിൽ സർപ്രൈസ് അതിഥിയായി ഭാവന

പാട്ടുവേദിയിലെ സർഗഗായകനാണ് പാലക്കാട് സ്വദേശിയായ ശ്രീഹരി. പാലക്കാടിന്റെയും പാട്ടുവേദിയുടെയും മണിമുത്ത് എന്നാണ് ശ്രീഹരി അറിയപ്പെടുന്നത്. ഓരോ പാട്ടും അങ്ങേയറ്റം മികവോടെ വേദിയിൽ എത്തിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് ഈ മിടുക്കൻ. കലാഭവൻ മണിയുടെ ഗാനങ്ങളിലൂടെയാണ് ശ്രീഹരി എപ്പോഴും ശ്രദ്ധനേടിയിട്ടുള്ളത്. ഇപ്പോഴിതാ, ആലിലക്കണ്ണാ എന്ന ഗാനവുമായി എത്തി വിസ്മയിപ്പിച്ചിരിക്കുകയാണ് ശ്രീഹരി.

Read Also: ഹലമാത്തി ഹബിബോ..’; ചടുലമായ ചുവടുകളുമായി ഒരു മുത്തശ്ശി- വിഡിയോ

ഗാനത്തിനൊപ്പം കലാഭവൻ മണിയുടെ ഭാവചലനങ്ങളും ശ്രീഹരി അനുകരിക്കുന്നുണ്ട്. കേൾവിക്കാരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതാണ് ശ്രീഹരിയുടെ ആലാപനമാധുര്യം. ഒപ്പം ശ്രുതിയും താളവും സംഗതിയും തെറ്റാതെ അതിഗംഭീരമാണ് ഈ കുരുന്നിന്റെ ഓരോ പാട്ടുകളും. അസാധ്യമായി പാടുന്ന ഈ കൊച്ചുമിടുക്കന്റെ ആലാപനങ്ങൾക്ക് മുന്നിൽ എഴുന്നേറ്റ് നിന്ന് കൈയടിച്ചിട്ടുണ്ട് പാട്ട് വേദി. ടോപ് സിംഗർ രണ്ടാം സീസണിലെ ഏറ്റവും മിടുക്കനായ ഗായകരിൽ ഒരാൾ കൂടിയാണ് ശ്രീഹരി.

Story highlights- sreehari singing alilakkanna song