ഇത് മൈക്കിളപ്പന്റെ കുട്ടി ആരാധകൻ; കുഞ്ഞ് ലൂക്കയുടെ ക്യൂട്ട് ഭാവങ്ങൾ നിറച്ച വിഡിയോ പങ്കുവെച്ച് മിയ

April 11, 2022

സിനിമ ആസ്വാദകർ ഏറെയുള്ള ചിത്രമാണ് മമ്മൂട്ടി- അമൽ നീരദ് കൂട്ടുകെട്ടിൽ എത്തിയ ഭീഷ്മ പർവ്വം. തിയേറ്ററുകളിൽ ആവേശം സൃഷ്ടിച്ച ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ വീണ്ടും പ്രേക്ഷകരിലേക്കെത്തിയപ്പോഴും ചിത്രത്തിന് ഓരോ ദിവസവും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും. പ്രായഭേദമന്യേ സിനിമ പ്രേമികൾ ഏറ്റെടുത്ത ചിത്രത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചലച്ചിത്രതാരം മിയ ജോർജ് പങ്കുവെച്ച വിഡിയോയിലെ താരം മിയയുടെ മകൻ ലൂക്കയാണ്.

ടിവിയിൽ മമ്മൂക്കയുടെ ഓരോ ആക്ഷൻ രംഗങ്ങൾ വരുമ്പോഴും ഏറെ ആവേശത്തിലാണ് ലൂക്ക. ‘മമ്മൂക്കയുടെ കുട്ടി ആരാധകൻ’ എന്ന പേരിൽ മിയ പങ്കുവെച്ച വിഡിയോയിൽ വളരെ രസകരമായ കുഞ്ഞിന്റെ ഭാവങ്ങളാണ്, ഇതിൽ കാഴ്ചക്കാരിൽ ചിരിനിറയ്ക്കുന്നുണ്ട്. എന്തായാലും മിയ പങ്കുവെച്ച വിഡിയോ ഇതിനോടകം പ്രേക്ഷകരും ഏറ്റെടുത്തുകഴിഞ്ഞു.

Read also: സ്ത്രീകൾക്ക് കാറ്ററിങ് ജോലി പറ്റുമോ..? ചോദ്യങ്ങളെ മനക്കരുത്തുകൊണ്ട് നേരിട്ട ഒരമ്മ കാണിച്ചുതരുന്നത്…

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മിയ. കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ മിയ ടെലിവിഷന്‍ സ്‌ക്രീനിലൂടെയാണ് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയത്. പരസ്യ രംഗത്ത് നിന്നും സീരിയൽ രംഗത്തേക്കെത്തിയതാണ് മിയ ജോർജ്. അൽഫോൻസാമ്മ എന്ന സീരിയലിലെ മാതാവിന്റെ വേഷത്തിലൂടെയാണ് മിയ ശ്രദ്ധേയയായത്. ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത മിയ, സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. 2020 സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം. ബിസിനസ്സുകാരനാണ് ഭര്‍ത്താവ് അശ്വിന്‍ ഫിലിപ്പ്.

അതേസമയം മകൻ ലൂക്കയുടെ വിശേഷങ്ങളും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അടുത്തിട് മകന് വേണ്ടി പാട്ട് പാടിനൽകുന്ന ചിത്രങ്ങളും വിഡിയോകളും താരം പങ്കുവെച്ചിരുന്നു. മകന് വേണ്ടി ‘വാതുക്കല് വെള്ളരിപ്രാവ്‌..’ എന്ന ഗാനമാണ് മിയ ആലപിക്കുന്നത്. 

Story highlights: Miya George share son Luca video