ഹൃദയം കവരുന്ന താരാട്ട് പാട്ടുമായി വേദിയുടെ മനസ്സ് നിറച്ച് കുഞ്ഞു ശ്രീദേവ്…

April 22, 2022

ടോപ് സിംഗർ വേദിയിലെ പ്രേക്ഷകരുടെ ഇഷ്ടഗായകരിൽ ഒരാളാണ് ശ്രീദേവ്. പാട്ട് വേദിയിൽ ശ്രീദേവും ജഡ്ജസും തമ്മിലുള്ള കളി ചിരിയും തമാശകളും വേദിയെ കൂടുതൽ രസകരമാക്കാറുണ്ട്. നേരത്തെ സംഗീത സംവിധായകൻ ദീപക് ദേവിനെ അനുകരിച്ച് ശ്രീദേവ് വേദിയിൽ ചിരി പടർത്തിയിരുന്നു.

വേദിയിലെ കുഞ്ഞ് മിടുക്കനായ ശ്രീദേവിന്റെ പാട്ടിന് ആരാധകരേറെയാണ്. പാട്ടിനൊപ്പം തന്റെ തമാശ നിറഞ്ഞ വർത്തമാനം കൊണ്ടും അഭിനയമികവ് കൊണ്ടും ജഡ്ജസിന്റെയും പ്രേക്ഷകരുടെയും മനസ്സ് നിറക്കാറുള്ള ശ്രീദേവ് അതിമനോഹരമായ ഒരു താരാട്ട് പാട്ടിലൂടെയാണ് ഇപ്പോൾ പ്രേക്ഷക ഹൃദയം കീഴടക്കുന്നത്.

1994 ൽ പുറത്തിറങ്ങിയ ‘സാഗരം സാക്ഷി എന്ന ചിത്രത്തിലെ അതിമനോഹരമായ ഒരു താരാട്ട് പാട്ടാണ് ശ്രീദേവ് വേദിയിൽ ആലപിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകൻ സിബി മലയിൽ സംവിധാനം ചെയ്‌ത ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയാണ്.

മലയാളത്തിന്റെ പ്രിയ കഥാകാരൻ ലോഹിതദാസ് തിരക്കഥ രചിച്ച ചിത്രത്തിലെ “കരയാതെ കണ്ണുറങ്ങ്” എന്ന് തുടങ്ങുന്ന താരാട്ട് പാട്ടാണ് അതിമനോഹരമായി കുഞ്ഞു ശ്രീദേവ് വേദിയിൽ ആലപിച്ചത്. കൈതപ്രം രചിച്ച വരികൾക്ക് ശരത്താണ് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിൽ കെ എസ് ചിത്ര അതിമനോഹരമായി ആലപിച്ച ഗാനമാണ് പാട്ട് വേദിയിൽ മനോഹരമായി ആലപിച്ച് ശ്രീദേവ് പ്രേക്ഷകരുടെ മനസ്സ് നിറച്ചത്.

Read More: പാട്ട് വേദിയിൽ ശ്രീഹരിക്ക് കൈയടിയുമായി വിധികർത്താക്കൾ…

അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് ടോപ് സിംഗർ വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്. പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ.

Story Highlights: Sreedev with a beautiful song