പാട്ട് വേദിയിൽ ശ്രീഹരിക്ക് കൈയടിയുമായി വിധികർത്താക്കൾ…

April 21, 2022

പാട്ട് വേദിയിലെ മിടുമിടുക്കനായ പാട്ടുകാരനാണ് ശ്രീഹരി. പാടാൻ വളരെ ബുദ്ധിമുട്ടുള്ള ഗാനങ്ങൾ വേദിയിൽ ആലപിച്ച് പ്രേക്ഷകരെയും വിധികർത്താക്കളെയും അമ്പരപ്പിക്കാറുള്ള കൊച്ചു ഗായകൻ വീണ്ടും മനോഹരമായ ഒരു ഗാനവുമായി എത്തിയാണ് വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവർന്നിരിക്കുന്നത്. ഈ ഗാനത്തിന്റെ ആലാപനത്തിന് ശേഷം പാട്ട് വേദിയിലെ വിധികർത്താക്കൾ ശ്രീഹരിക്ക് നൽകിയ അഭിനന്ദനങ്ങളാണ് ഇപ്പോൾ പ്രേക്ഷകർക്ക് ഹൃദ്യമാവുന്നത്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട 1973 ൽ പുറത്തിറങ്ങിയ ‘ദിവ്യദർശനം’ എന്ന ചിത്രത്തിലെ “സ്വർണ ഗോപുര നർത്തകി ശിൽപം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചാണ് ശ്രീഹരി വിധികർത്താക്കളുടെ കയ്യടി ഏറ്റുവാങ്ങിയത്.

ശശികുമാർ സംവിധാനം ചെയ്‌ത ചിത്രത്തിലെ ഗാനങ്ങളൊക്കെയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണെങ്കിലും മലയാളികളുടെ ഭാവഗായകൻ ജയചന്ദ്രൻ ആലപിച്ച ഈ ഗാനത്തിന് മലയാളി മനസ്സുകളിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. പ്രശസ്‌ത സംഗീത സംവിധായകൻ എം എസ് വിശ്വനാഥൻ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പ്രിയ കവി ശ്രീകുമാരൻ തമ്പിയാണ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഈ ഗാനം അതിമനോഹരമായാണ് ശ്രീഹരി വേദിയിൽ ആലപിച്ചത്.

ശ്രീഹരിയുടെ ഗാനത്തിന് ശേഷമാണ് വിധികർത്താക്കൾ വളരെ മികച്ച അഭിപ്രായം പങ്കുവെച്ചത്. ടോപ് സിംഗർ വേദിയിലെ വിധികർത്താക്കളായ എം ജി ശ്രീകുമാറിനും എം ജയചന്ദ്രനുമൊപ്പം അതിഥിയായി എത്തിയ ഗായകൻ സുദീപും ശ്രീഹരിക്ക് മികച്ച പ്രതികരണമാണ് നൽകിയത്. പാടാൻ വളരെ ബുദ്ധിമുട്ടുള്ള ഈ ഗാനം തിരഞ്ഞെടുത്തതിനാണ് ജഡ്‌ജസ് ആദ്യം ശ്രീഹരിക്ക് കൈയടി നൽകിയത്. ചില ഭാഗങ്ങളിൽ വരുത്തേണ്ട തിരുത്തലുകളും വിധികർത്താക്കൾ നിർദേശിച്ചു.

Read More: ‘ഗാനഗന്ധർവ്വൻ’ എന്ന സിനിമ ഉണ്ടായതിനെ പറ്റി മനസ്സ് തുറന്ന് രമേശ് പിഷാരടി…

മലയാളി പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിക്കുന്ന നിത്യഹരിത ഗാനങ്ങളുമായാണ് ഓരോ ദിവസവും കുഞ്ഞ് ഗായകർ ടോപ് സിംഗർ വേദിയിലെത്താറുള്ളത്. അത് കൊണ്ട് തന്നെ പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. ഇവരോടൊപ്പം അതിഥികളായ ഗായകരും പലപ്പോഴും പാട്ട് വേദിയിൽ വിധികർത്താക്കളായി വരാറുണ്ട്.

Story Highlights: Sreehari is applauded by judges