ഒരു സിംഹമലയും കാട്ടിൽ… ആലാപന മാധുര്യംകൊണ്ട് പ്രേക്ഷക ഹൃദയം കവരാൻ കൃഷ്ണശ്രീ, അതിമനോഹരമെന്ന് ആസ്വാദകരും

April 6, 2022

ഒരു സിംഹമലയും കാട്ടിൽ

തുണയോടെ അലറും കാട്ടിൽ… മലയാളികൾ എക്കാലത്തും കേൾക്കാൻ കൊതിയ്ക്കുന്ന ഗാനവുമായി എത്തുകയാണ് ടോപ് സിംഗറിലെ കൊച്ചുഗായിക കൃഷ്ണശ്രീ. ഓരോ തവണ പാട്ട് വേദിയിൽ എത്തുമ്പോഴും ആലാപനമാധുര്യം കൊണ്ട് പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം നേടിയതാണ് ഈ കുഞ്ഞുഗായിക കൃഷ്ണശ്രീ. അതിമനോഹരമായി പാട്ടുകൾ പാടുന്നതിനൊപ്പം ലാളിത്യം നിറഞ്ഞ സംസാരരീതികൊണ്ടും പ്രേക്ഷകരുടെ ഇഷ്ടഗായികയായി മാറിക്കഴിഞ്ഞ കൃഷ്ണശ്രീ, ഇപ്പോഴിതാ അതിമനോഹരഗാനവുമായി വേദിയിൽ വീണ്ടും എത്തിയിരിക്കുകയാണ്.

സുരേഷ് ഗോപിയും ലാലും മുഖ്യകഥാപാത്രങ്ങളായ പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ടചിത്രം തെങ്കാശിപട്ടണത്തിലെ ഗാനവുമായാണ് ഈ കുഞ്ഞുമിടുക്കി ഇതുവണ പാട്ട് വേദിയിൽ എത്തുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് സുരേഷ് പീറ്റേഴ്സ് സംഗീതം നൽകിയ ഗാനം ചിത്രത്തിന് വേണ്ടി ആലപിച്ചിരിക്കുന്നത് സുജാത മോഹൻ ആണ്. ഇപ്പോഴിതാ ഈ സുന്ദര ഗാനവുമായി ടോപ് സിംഗർ വേദിയുടെ ഹൃദയം കവരുകയാണ് കൃഷ്ണശ്രീയും.

Read also: ഇന്ദുകലാമൗലി…ഗംഭീരമായി പാടി മൂന്ന് വയസുകാരി, ഹൃദയംകൊണ്ട് ആസ്വദിച്ച് പാട്ട് വേദി

മലയാളികൾ എക്കാലത്തും കേൾക്കാൻ കൊതിയ്ക്കുന്ന ഗാനങ്ങളുമായി കുരുന്നുകൾ എത്തുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ഭാഷയും ദേശവും കാലവും കടന്ന് ആസ്വാദക മനസ്സുകളില്‍ ഇടം പിടിയ്ക്കുന്ന നിത്യഹരിത ഗാനങ്ങള്‍ ഏറെയാണ്. ഇത്തരം ഗാനങ്ങള്‍ വീണ്ടും ആസ്വദിക്കാനുള്ള അവസരം കൂടിയാണ് ടോപ് സിംഗര്‍ വേദി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഒപ്പം കുരുന്നുകളുടെ തമാശകളും അരങ്ങേറാറുണ്ട് ഈ വേദിയിൽ.

ടോപ് സിംഗർ വേദി ഇതിനോടകം നിരവധി കുരുന്നുകളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിക്കഴിഞ്ഞു. ടോപ് സിംഗർ ആദ്യ സീസണിൽ പ്രേക്ഷകർ നൽകിയ സ്നേഹവും സ്വീകാര്യതയും രണ്ടാം സീസണിലെ കുരുന്നുകൾക്കും ലഭിക്കുന്നുണ്ട്. സംഗീതത്തിനൊപ്പം ചിലപ്പോഴൊക്കെ വികാരനിർഭരമായ മുഹൂർത്തങ്ങൾക്കും ഈ വേദി സാക്ഷിയാകാറുണ്ട്.

Story highlights: Top singer first season singer krishnasree