ഇന്ദുകലാമൗലി…ഗംഭീരമായി പാടി മൂന്ന് വയസുകാരി, ഹൃദയംകൊണ്ട് ആസ്വദിച്ച് പാട്ട് വേദി

April 5, 2022

അതിഗംഭീരമായി പാട്ടുകൾ പാടി ഹൃദയതാളങ്ങൾ കവരുന്ന നിരവധി കുരുന്നുപ്രതിഭകളെ ഇതിനോടകം ടോപ് സിംഗർ വേദി പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയതാണ്. ഇപ്പോഴിതാ പാട്ട് കൂട്ടിലെ ഗായകരെ കാണാൻ വേദിയിൽ എത്തിയ ഒരു കുഞ്ഞുപാട്ടുകാരിയാണ് സമൂഹമാധ്യമങ്ങളുടെ ഹൃദയം കവരുന്നത്. വാക്കുകൾ കൃത്യമായി ഉച്ഛരിച്ച് തുടങ്ങും മുൻപ് തന്നെ അതിഗംഭീര ആലാപനത്തിലൂടെ ആരാധകരെ നേടിക്കഴിഞ്ഞു ഭാവയാമി പ്രസാദ് എന്ന മൂന്ന് വയസുകാരി.

ടോപ് സിംഗർ വേദിയിലെ കുരുന്ന് ഗായിക മേഘ്‌നക്കുട്ടി പാടി ഗംഭീരമാക്കിയ ഇന്ദുകലാമൗലി എന്ന ഗാനവുമായാണ് ഈ മൂന്ന് വയസുകാരി വേദിയിൽ എത്തിയത്. മുതിർന്ന ഗായകർക്ക് പോലും എളുപ്പത്തിൽ പാടാൻ കഴിയാത്ത ഗാനം മേഘ്‌നക്കുട്ടി ടോപ് സിംഗറിൽ ആലപിച്ചപ്പോൾ വേദിയിലെ വിധികർത്താവായ എം ജി ശ്രീകുമാർ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ആറു വയസിൽ താഴെയുള്ള കുട്ടികൾക്ക് ആർക്കെങ്കിലും ഈ ഗാനം പാടാൻ കഴിയുമെങ്കിൽ അത് പാടി അയച്ചുതന്നാൽ ആ കുഞ്ഞിന് ടോപ് സിംഗർ വേദിയിൽ പാടാൻ അവസരം നൽകുമെന്നാണ് എംജി പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് ഇപ്പോൾ ഈ ഗാനവുമായി ഒരു കുരുന്ന് ഗായിക ടോപ് സിംഗർ വേദിയിൽ എത്തിയത്.

ഇരിഞ്ഞാലക്കുട സ്വദേശിയായ പ്രസാദിന്റെ മകളാണ് ഭാവയാമി, വേദിയിൽ എത്തി ഈ ഗാനം ആലപിക്കുന്ന കുരുന്ന് വേദിയിലെ വിധികർത്താക്കളെ പോലും ഞെട്ടിക്കുന്നുണ്ട്. ഈ ഗാനത്തിന് പുറമെ മറ്റ് സിനിമ ഗാനങ്ങളും പാടിനൽകുന്നുണ്ട് ഈ കുഞ്ഞുവാവ. അതേസമയം നിരവധി കലാപ്രതിഭകളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന വേദിയാണ് ടോപ് സിംഗർ. ഇതിനോടകം നിരവധി കുരുന്നുകൾ മാറ്റുരച്ച വേദിയിൽ വിധികർത്താക്കളായി എംജി ശ്രീകുമാർ, എം ജയചന്ദ്രൻ, ശ്രീനിവാസ്, അനുരാധ, എന്നിവർക്കൊപ്പം സിനിമ- സംഗീത മേഖലയിലെ നിരവധി പ്രതിഭകളും എത്താറുണ്ട്.

Story highlights; Cute performance of three year old girl