പറ്റിക്കാനായി എഴുതിച്ചേർത്ത രംഗം; ചിത്രീകരണത്തിനിടെ സർപ്രൈസ്- സാമന്തയ്ക്ക് വിജയ് ദേവരകൊണ്ടയുടെ പിറന്നാൾ സമ്മാനം

April 29, 2022

തെന്നിന്ത്യയിലെ കഴിവുറ്റ നായികമാരിൽ ഒരാളാണ് സാമന്ത. സാമന്ത തന്റെ 35-ാം ജന്മദിന നിറവിലാണ്. ആശംസകളുമായി ആരാധകരും സഹതാരങ്ങളും എത്തുമ്പോൾ വേറിട്ടൊരു സർപ്രൈസ് നടിക്കായി ഒരുക്കിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട. ജന്മദിനത്തിൽ ഷൂട്ടിംഗ് സെറ്റിലായിരുന്നു നടി. കാശ്മീരിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.

പ്രത്യേകമായി എഴുതിച്ചേർത്ത രംഗം ഷൂട്ട് ചെയ്യാൻ എന്നുപറഞ്ഞാണ് സാമന്തയെ രാത്രി പന്ത്രണ്ടുമണിയോട് അടുപ്പിച്ച് സെറ്റിൽ എത്തിച്ചത്. ഷൂട്ടിനിടയിൽ വിജയ് തന്റെ പേര് വിളിച്ചപ്പോഴാണ് സാമന്ത ഇത് സർപ്രൈസ് ആണെന്ന് മനസിലാക്കിയത്.

Read Also: “ചിത്രത്തിനായി മാരക വെയ്റ്റിങ്ങിലാണെന്ന് പൃഥ്വിരാജിനോട് പറഞ്ഞിരുന്നു..”; തന്റെ ഇഷ്‌ട ചിത്രത്തെ പറ്റി കെജിഎഫ് നായിക ശ്രീനിധി ഷെട്ടി

ഒരു ഫാമിലി എന്റർടെയ്‌നർ ആയാണ് ഈ ചിത്രം ഒരുങ്ങുന്നത്. വിജയ് ദേവരകൊണ്ടയുടെ പതിനൊന്നാമത്തെ ചിത്രത്തിലാണ് സാമന്ത അഭിനയിക്കുന്നത്. ശിവ നിർവാണയാണ് സംവിധാനം ചെയ്യുന്നത്. ഇത് നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഈ മാസം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കാശ്മീരിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് ഹെഷാം അബ്ദുൾ വഹാബ് ഈണം പകരും.

Read Also: ഗുരുതരമായ അപകടങ്ങളില്‍ പെടുന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പൊലീസിന്റെ ക്യാഷ് അവാർഡ്

മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും. അതേസമയം, സാമന്ത ശാകുന്തളം സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി. ‘യശോദ’ എന്ന ചിത്രത്തിന്റെയും ഷൂട്ടിംഗിന്റെ തിരക്കിലാണ് നടി. ഏതാനും ബോളിവുഡ് പ്രോജക്ടുകളിലും ഒരു ഹോളിവുഡ് ചിത്രത്തിലും സാമന്ത ഒപ്പുവെച്ചുകഴിഞ്ഞു.

Story highlights- Vijay Devarakonda Surprises Samantha With Special Party