ഒന്ന് കണ്ടവർ ഒരിക്കൽ കൂടി കാണാതിരിക്കില്ല; ഹൃദയം കവർന്ന് ഇരട്ട സഹോദരങ്ങളുടെ കുറുമ്പ് വിഡിയോ

April 9, 2022

ചില ക്യൂട്ട് വിഡിയോകൾ സമൂഹമാധ്യങ്ങളിൽ വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ രണ്ട് ഇരട്ട സഹോദരങ്ങളാണ് കാഴ്ചക്കാരുടെ മുഴുവൻ ഹൃദയം കവരുന്നത്. ഹാർപ്പർ, ഹഡ്‌സൺ എന്നീ രണ്ടു കൗരുന്നുകളാണ് വിഡിയോയിൽ ഉള്ളത്. കുഞ്ഞുങ്ങളുടെ രസകരമായ വീഡിയോ ‘അമ്മ ഹേതർ ഫേൺ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നതും. ഈ കുരുന്നുകൾ നിങ്ങളുടെ മനം കവരും എന്ന കമന്റോടെയാണ് ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്.

വിഡിയോയിൽ രണ്ട് കുരുന്നുകളെയാണ് കാണുന്നത്. ഒരാൾ ബെഡിൽ കിടക്കുന്നതും മറ്റയാൾ അരികിൽ ഇരിക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. കിടക്കുന്ന കുഞ്ഞിന്റെ വായിൽ പാസിഫയർ വെച്ചിട്ടുണ്ട്. എന്നാൽ അടുത്തിരിക്കുന്ന കുട്ടി എഴുന്നേറ്റിരുന്ന് കരയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. അടുത്ത് കിടക്കുന്ന സഹോദരന്റെ പാസിഫയറിൽ നോക്കികൊണ്ടാണ് ഈ കുരുന്ന് കരയുന്നത്. ഇടയ്ക്ക് എല്ലായിടത്തേക്കും ഒന്ന് നോക്കിയ ശേഷം, ബെഡിൽ കിടക്കുന്ന സഹോദരന്റെ കണ്ണുകൾ സ്വന്തം കൈകൊണ്ട് അടച്ചുപിടിക്കുന്നതും അവന്റെ വായിൽ നിന്ന് പാസിഫയർ എടുത്ത് സ്വന്തം വായിൽ വയ്ക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്.

കരഞ്ഞുകൊണ്ട് സഹോദരന്റെ വായിൽ നിന്നും പാസിഫയർ എടുക്കുന്ന കുരുന്നിന്റെ കുറുമ്പ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചുകഴിഞ്ഞു. രസകരമായ കമന്റുകളോടെയാണ് വിഡിയോ സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. എന്തായാലും വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. 40,000 -ലധികം ലൈക്കുകളും വിഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

Read also: ആറു തലകളും പത്ത് കാലുകളും; സോഷ്യൽ ഇടങ്ങളെ കൺഫ്യൂഷനിലാക്കി ഒരു ചിത്രം

സമൂഹമാധ്യമങ്ങൾ ജനപ്രിയമായതോടെ ദിവസവും ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങളും വിഡിയോകളുമാണ് ആളുകളിലേക്ക് എത്തുന്നത്. കുരുന്നുകളുടെയും മുതിർന്നവരുടേയുമടക്കം രസകരമായ ഇത്തരം വിഡിയോകൾക്കും കാഴ്ചക്കാർ ഏറെയാണ്. ലോകത്തിന്റെ ഏതറ്റത്ത് നടക്കുന്ന വിഡിയോകളും ഞൊടിയിടയിൽ നമുക്കരികിൽ എത്തുന്നതിനാൽ വളരെ വേഗത്തിലാണ് ഇത്തരം കൗതുക വിഡിയോകൾ വൈറലാകുന്നതും.

Story highlights: Sweet moment between twins goes viral