മുക്കാലാ മുക്കാബുലാ… ആവേശം നിറച്ച് അഫ്സൽ പാടി, ചേർന്ന് പാടി സയനോരയും

May 20, 2022

തെന്നിന്ത്യൻ പാട്ട് പ്രേമികളിൽ ആവേശമായ ഗാനമാണ് എ ആർ റഹ്മാന്റെ സംഗീതത്തിൽ ഒരുങ്ങിയ ‘മുക്കാലാ മുക്കാബുലാ ലൈലാ’. ഈ ഗാനം ഒരിക്കലെങ്കിലും കേട്ടാസ്വദിക്കാത്ത പാട്ട് പ്രേമികൾ ഉണ്ടാവില്ല. പ്രഭുദേവയും നഗ്മയും മുഖ്യകഥാപാത്രങ്ങളായ ചിത്രത്തിലെ ഈ ഗാനം ദേശത്തിന്റെയും ഭാഷയുടെയും അതിർവരമ്പുകൾ ഭേദിച്ച് ഓരോ പാട്ട് പ്രേമികളുടെയും ഹൃദയത്തിൽ അലയടിച്ചതാണ്. മലയാളികളും നെഞ്ചോട് ചേർത്ത ഈ ഗാനവുമായി എത്തുകയാണ് മലയാളത്തിന്റെ പ്രിയഗായകൻ അഫ്സൽ. ചിത്രത്തിൽ മനോയ്ക്കൊപ്പം സ്വർണലത ആലപിച്ച ഈ ഗാനം ഫ്ളവേഴ്സ് ഒരുകോടി കിലുക്കം വേദിയിലെത്തിക്കുമ്പോൾ അഫ്‌സലിനൊപ്പം പാടുന്നത് സയനോരയാണ്.

അതേസമയം അഫ്സലിന്റെ പാട്ടുകളോട് മലയാളികൾക്ക് എന്നും ഏറെ താത്പര്യമാണ്. ‘നമ്മൾ’ എന്ന ചിത്രത്തിലെ ‘എൻ കരളിൽ താമസിച്ചാൽ’ എന്ന ഗാനവും, ‘സ്പനകൂടി’ലെ ‘ഇഷ്‌ടമില്ലെടാ’ എന്ന ഗാനവും ‘ചതിക്കാത്ത ചന്തു’വിലെ ‘ഹോ സൈന’ എന്ന ഗാനവും ‘കല്യാണ രാമ’നിലെ ‘തിങ്കളെ പൂത്തിങ്കളെ’ എന്ന ഗാനവുമൊക്കെ അത്തരത്തിൽ അഫ്സലിന്റെ ശബ്ദത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയതിൽ ചിലതാണ്.

Read also: ചില്ലറക്കാരനല്ല ഫാദർ എബി കപ്പൂച്ചിൻ; പ്രേക്ഷകരിലേക്കെത്തിയ ‘വരയൻ’- റിവ്യൂ

ഇപ്പോഴിതാ ഫ്ളവേഴ്സ് ഒരു കിലുക്കം വേദിയിൽ എത്തിയ അഫ്സൽ നിരവധി ഗാനങ്ങളാണ് പ്രേക്ഷകർക്കായി പാടുന്നത്. അതിൽ ഏറെ ജനപ്രീതി നേടിയതും അഫ്സൽ- ഗായിക സയനോരയ്‌ക്കൊപ്പം പാടിയ മുക്കാലാ മുക്കാബുലാ ലൈലാ എന്ന ഗാനമാണ്.

Read also: കലാഭവൻ മണിയുടെ പാട്ടുമായി വീണ്ടും ശ്രീഹരി; പവർഫുൾ പെർഫോമൻസെന്ന് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി

ഫ്ളവേഴ്സ് ഒരു കോടി വേദിയിൽ ഇതുവരെ മത്സരിയ്ക്കാൻ എത്തിയവർക്ക് വേണ്ടി സംഘടിപ്പിച്ച ‘ഒരു കോടിക്കിലുക്കം സംസ്ഥാന സമ്മേളന വേദിയിലാണ് അഫ്സൽ ഈ ഗാനം മനോഹരമായി പാടുന്നത്. നിറഞ്ഞ കൈയടികളോടെയാണ് അഫ്സലിന്റെ ഈ ഗാനത്തെ വേദിയിലെത്തിയ ആളുകളും ഏറ്റെടുത്തത്.

Story highlights: Afsal Sings Mukkala with Sayanora