‘മകൾ’ സിനിമയിലെ അണിയറക്കാഴ്ചകൾ- മേക്കിംഗ് വിഡിയോ

May 31, 2022

മലയാളികൾക്ക് എക്കാലത്തും മികച്ച സിനിമകൾ സമ്മാനിക്കുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. ഗ്രാമീണ പശ്ചാത്തലത്തിൽ നന്മയുള്ള കഥകൾ പറയുന്ന സത്യൻ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രമാണ് മകൾ. ജയറാം, മീര ജാസ്മിൻ, ദേവിക സഞ്ജയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം പതിവുപോലെ കുടുംബബന്ധങ്ങളുടെ ഇഴയടുപ്പമാണ് പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ മേക്കിംഗ് വിഡിയോ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

വിഡിയോയിൽ സംവിധായകൻ സത്യൻ അന്തിക്കാട് നിർദേശങ്ങൾ നൽകുന്നതും ഏറെ നാളുകൾക്ക് ശേഷം ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന മീരയുടെ കൗതുകവുമൊക്കെ കാണാം. എല്ലാ അഭിനേതാക്കളും ഒരു കുടുംബം പോലെയാണ് സെറ്റിൽ കഴിഞ്ഞതെന്ന് മുൻപ് തന്നെ പ്രതികരിച്ചിരുന്നു.

Read aLSO: പ്രിയതമയ്ക്കായി എം ജി ശ്രീകുമാർ ഒരിക്കൽക്കൂടി ആ പ്രിയഗാനം പാടി..- ‘നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ..’- വിഡിയോ

 ‘ഒരു ഇന്ത്യൻ പ്രണയകഥ’യും, ‘കുടുംബപുരാണ’വും, ‘കളിക്കള’വുമൊക്കെ നിർമ്മിച്ച ‘സെൻട്രൽ പ്രൊഡക്ഷൻസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡോ. ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നു.  വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് ജയറാമിനെ നായകനാക്കി ഒരുക്കിയ സിനിമയാണ് മകൾ.

Read Also: പ്രിയതമയ്ക്കായി എം ജി ശ്രീകുമാർ ഒരിക്കൽക്കൂടി ആ പ്രിയഗാനം പാടി..- ‘നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ..’- വിഡിയോ

മീര ജാസ്മിൻ ഇടവേളയ്ക്ക് ശേഷം തിരികെയെത്തിയ ചിത്രം കൂടിയാണ് ഇത്.  ജൂലിയറ്റ് എന്ന കഥാപാത്രമായാണ് മീര ജാസ്മിൻ വേഷമിട്ടത്.  നർത്തകിയും നടിയുമായ അന്നയാണ് ചിത്രത്തിന്റെ നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിർവ്വഹിക്കും. അനിൽ രാധാകൃഷ്ണനാണ് ശബ്ദ സംവിധാനം. ബിജു തോമസ് ആണ് പ്രൊഡക്ഷൻ കൺട്രോളർ. 

Story highlights- makal movie bts video