‘അയ്യോ, ഞാൻ കോഴിയെ ഒന്നും ചെയ്തിട്ടില്ല..’- പാട്ടുവേദിയിൽ കുറുമ്പുമായി മിയക്കുട്ടി
മലയാളികളുടെ ഇഷ്ടംകവർന്ന ജനപ്രിയ സംഗീത റിയാലിറ്റി ഷോയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. സർഗ്ഗ ഗായകരായ കുരുനുകളുടെ സംഗമവേദിയായ ടോപ് സിംഗറിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥിയാണ് മിയ മെഹക്. . ഇപ്പോഴിതാ, മനോഹരമായ ഒരു ഗാനവുമായി എത്തിയിരിക്കുകയാണ് മിയക്കുട്ടി. ഒന്നാനാം കുന്നിന്മേൽ കൂടുകൂട്ടും തത്തമ്മേ എന്ന ഗാനമാണ് ഈ കൊച്ചുമിടുക്കി പാടുന്നത്. പാട്ടിനൊപ്പം രസകരമായ സംസാരമാണ് ശ്രദ്ധേയമാകുന്നത്.
ഓരോ തവണയും വേദിയിലേക്ക് എത്തുമ്പോൾ വേഷവിധാനങ്ങളിൽ വളരെയധികം ശ്രദ്ധ ചെലുത്താറുണ്ട് മിയ. പ്രത്യേക വേഷമാണ് എപ്പോഴും മിയക്കുട്ടിക്ക്. ഇത്തവണയും പതിവ് തെറ്റിച്ചില്ല ഈ കുറുമ്പി. തലയിൽ വെച്ചിരുന്ന ഒരു ക്ലിപ്പിന്റെ പേരിൽ എം ജി ശ്രീകുമാറുമായി ഉണ്ടായ ഒരു രസകരവുമായ സംഭാഷണമാണ് ഇത്തവണ ചിരിപടർത്തുന്നത്. അമ്മ ഡിസൈൻ ചെയ്ത വേഷങ്ങളാണ് മിയ പാട്ടുവേദിയിൽ അണിയാറുള്ളത്.
Read Also: ‘ജീവിതത്തിൽ ഏറ്റവും അധികം കാത്തിരുന്ന ദിനം’- വിവാഹചിത്രങ്ങൾ പങ്കുവെച്ച് എ ആർ റഹ്മാന്റെ മകൾ ഖദീജ
ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ് മിയ മെഹക്. ഫോർട്ട് കൊച്ചി സ്വദേശിനിയായ മിയ മെഹക് പാട്ടുവേദിയുടെ കുറുമ്പിയാണ്.മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്.
Story highlights- miah mehak and m g sreekumar cute interaction