നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

June 29, 2022

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാസാഗർ കൊവിഡ് ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ടുകൾ. കടുത്ത ശ്വാസകോശ അണുബാധയുണ്ടായിരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു.

ബംഗളൂരു സ്വദേശിയായ വിദ്യാസാഗർ വ്യവസായിയായിരുന്നു. 2009ലാണ് വിദ്യാസാഗർ നടി മീനയെ വിവാഹം കഴിച്ചത്. അവർക്ക് നൈനിക എന്നൊരു മകളുണ്ട്.

നടൻ ആർ ശരത് കുമാർ അനുശോചനം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തു, “നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ ആകസ്മിക വിയോഗ വാർത്ത ഞെട്ടലുണ്ടാക്കുന്നു, ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയംഗമമായ അനുശോചനം മീനയ്ക്കും അവരുടെ കുടുംബത്തിലെ അടുത്തവർക്കും പ്രിയപ്പെട്ടവർക്കും അറിയിക്കുന്നു..അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു”.

Read Also: വാക്കുകൾക്കും അതീതമാണ് ഈ സ്നേഹം; കാഴ്ചക്കാരുടെ ഹൃദയം കവർന്ന് മുത്തശ്ശിയും പേരക്കുട്ടിയും, വിഡിയോ

മലയാളികൾക്ക് മുന്നിൽ വളർന്ന നടിയാണ് മീന. അന്യഭാഷാ താരമാണെങ്കിലും മീനയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങൾ മലയാളത്തിലുമുണ്ട്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മുൻനിര താരങ്ങളുടെയെല്ലാം ഹിറ്റ് നായികയായി മാറിയ മീന ബാലതാരമായി അഭിനയലോകത്തേക്ക് എത്തിയതാണ്. മീനയുടെ ഭർത്താവിന്റെ വിയോഗത്തിൽ അതിനാൽ തന്നെ മലയാളികളും അനുശോചനം അറിയിക്കുകയാണ്.

Story highlights- Actor Meena’s husband Vidyasagar passed away