നടൻ വി.പി.ഖാലിദ് അന്തരിച്ചു

June 24, 2022

നടൻ വി.പി.ഖാലിദ് അന്തരിച്ചു. വൈക്കത്ത് ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ വീണ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ് വി.പി.ഖാലിദ്. ഛായാഗ്രഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവരുടെ പിതാവാണ്.

ഒരു ജനപ്രിയ പരമ്പരയിലൂടെയാണ് വി പി ഖാലിദ് മലയാളികൾക്ക് സുപരിചിതനായത്. വി പി ഖാലിദ് കൈവയ്ക്കാത്ത മേഖലകളില്ല. മലബാറിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് ചേക്കേറിയ കുടുംബത്തിനൊപ്പമാണ് വി പി ഖാലിദ് കലയുടെ നാട്ടിൽ എത്തിയത്. അന്ന് കൊച്ചിയിൽ നിലവിലുണ്ടായിരുന്ന ഡിസ്‌കോ ഡാൻസ് പഠിച്ചെടുത്തു. അതുപോലെ, കേരളത്തിലെ ആദ്യകാല മാജിക് ആചാര്യനാ‌യ വാഴക്കുന്നം നമ്പൂതിരിപ്പാടിൽ നിന്നും മാജിക്കും പഠിച്ചു.

Read Also: ‘നമ്മളെക്കൊണ്ട് ആർപ്പ് വിളിപ്പിച്ച, വിസിലടിപ്പിച്ച നമ്മുടെ തലയോടൊപ്പം ഒരിക്കലും വിശ്വസിക്കാനാവാത്ത ഒരു വിമാനയാത്ര..’- ആവേശമാർന്നൊരു കൂടിക്കാഴ്ചയുടെ ഹൃദ്യമായ അനുഭവക്കുറിപ്പ്

സ്‌കൂൾ കാലഘട്ടത്തിൽ നാടകത്തിലേക്ക് ചുവടുവെച്ച വി പി ഖാലിദ് പിന്നീട് പ്രൊഫഷണൽ നാടക രംഗത്തും ചുവടുറപ്പിച്ചു. 1973ൽ പുറത്തിറങ്ങിയ പെരിയാർ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കും എത്തി.

Story highlights- Actor V P Khalid passes away