കാടിനുള്ളിൽ രസികൻ നൃത്തവുമായി കരടിക്കുഞ്ഞ്; സന്തോഷം പകരുന്ന കാഴ്ച

June 3, 2022

രസകരമായ കാഴ്ചകളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. പൊട്ടിച്ചിരിപ്പിക്കുന്നതും കൗതുകം പകരുന്നതുമായ ഇത്തരം കാഴ്ചകൾ ദിനംപ്രതി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ, വളരെ രസകരമായ ഒരു വിഡിയോ ശ്രദ്ധേയമാകുകയാണ്. കാടിനുള്ളിൽ അതീവ ആഹ്ലാദത്തോടെ നൃത്തം ചെയ്യുന്ന കരടിയാണ് വിഡിയോയിൽ ഉള്ളത്.

യോഗ് എന്ന ഉപയോക്താവാണ് ഇപ്പോൾ വൈറലായ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഒരു കുഞ്ഞു കരടി താളം തെറ്റാതെ നൃത്തം ചെയ്യുന്നത് കാണാം. കാടിനുള്ളിൽ ആരും കാണാനില്ലാത്തതുപോലെ ആസ്വദിച്ചാണ് കരടിക്കുഞ്ഞ് നൃത്തം ചെയ്യുന്നത്. ഈ കുഞ്ഞു ക്യൂട്ട് നൃത്തം ആരുടെയും ഹൃദയം കവരും. വളരെയധികം ആളുകൾ വിഡിയോ ഏറ്റെടുത്തുകഴിഞ്ഞു.

മൃഗങ്ങളുടെ രസകരമായ വിഡിയോകൾക്ക് വിനോദത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ സമ്മാനിക്കാനുള്ള കഴിവുണ്ട് എന്ന് നിസംശയം പറയാം. ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ദിവസേന പ്രചരിക്കുന്ന രസകരമായ വിഡിയോകളിൽ ഇത്തരത്തിലുള്ളതും ഉണ്ടാകാറുണ്ട്. 

Read Also: ‘പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാൻ..’- പറയാൻ വാക്കുകളില്ല; അസാധ്യ നൃത്തപ്രകടനവുമായി ഒരു മുത്തശ്ശി

പലപ്പോഴും കൗതുകമുണർത്തുന്ന മൃഗങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ചിലപ്പോഴൊക്കെ മനുഷ്യന്മാരെക്കാൾ വിവേകത്തോടെ പെരുമാറുന്ന ചില മൃഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം മറഞ്ഞുകിടക്കുന്ന ട്രാഫിക് കോൺ ഉയർത്തി നേരെ സ്ഥാപിച്ചിട്ട് മെല്ലെ നടന്നു നീങ്ങുന്ന കരടിയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. ആരും ഒന്ന് അമ്പരന്നു പോകും കരടിയുടെ ഈ കരുതലോടെയുള്ള പ്രവർത്തി കണ്ടാൽ.

Story highlights- baby bear dancing in the forest