lakshya

മഴയുടെ സംഗീതം വേദിയിൽ പകർന്ന് നൽകി ദേവനന്ദ; പാടിയത് മഞ്ജരി ആലപിച്ച് അനശ്വരമാക്കിയ ഗാനം, മനസ്സ് നിറഞ്ഞ് പ്രേക്ഷകർ

June 24, 2022

“മഴയിൽ രാത്രി മഴയിൽ..” ഈ ഗാനം മൂളാത്ത മലയാളികളുണ്ടാവില്ല. കവിതയുടെ സൗന്ദര്യം നിറഞ്ഞ് നിൽക്കുന്ന ഗാനത്തിന്റെ വരികൾ മലയാളികൾ എക്കാലവും ഹൃദയത്തിൽ സൂക്ഷിക്കുന്നവയാണ്. കമൽ സംവിധാനം ചെയ്‌ത ‘കറുത്ത പക്ഷികൾ’ എന്ന ചിത്രത്തിലെ ഗാനമാണിത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ മീനയാണ് നായികയായി അഭിനയിക്കുന്നത്.

മോഹൻ സിത്താര സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് വയലാർ ശരത് ചന്ദ്രവർമ്മയാണ്. മലയാളത്തിലെ പുതുതലമുറയിലെ ഏറ്റവും പ്രശസ്‌തയായ ഗായിക മഞ്ജരിയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതിമനോഹരമായ ഈ ഗാനം വേദിയിൽ ആലപിച്ചാണ് പാട്ടുവേദിയുടെ പ്രിയപ്പെട്ട കൊച്ചു ഗായിക ദേവനന്ദ പ്രേക്ഷകരുടെ മനസ്സ് നിറച്ചത്.

മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്.

പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്.

Read More: മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വിവാഹസദ്യ വിളമ്പി മഞ്ജരി- വിഡിയോ

ചെറിയ പ്രായത്തിൽ തന്നെ ഈ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌. പ്രശസ്‌തരായ പല ഗായകരും ടോപ് സിംഗർ വേദിയിലെ കൊച്ചു ഗായകരുടെ ആലാപനം കണ്ട് അദ്‌ഭുതപ്പെടുന്നത് ഇതിന് മുൻപും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

Story Highlights: Devananda with a beautiful song sung by manjari