ശിരസ് ചേർത്തുനിൽക്കുന്ന യുവതികൾക്കിടയിലൂടെ പറന്ന് പരുന്ത്; ദശലക്ഷക്കണക്കിന് ആളുകളെ അമ്പരപ്പിച്ച കാഴ്ച

June 24, 2022

അമ്പരപ്പിക്കുന്ന കാഴ്ചകൾ എപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമാകാറുണ്ട്. പക്ഷികളുടെയും മൃഗങ്ങളുടെയും കുട്ടികളുടെയും കൗതുകകരമായ കാഴ്ചകൾക്ക് എപ്പോഴും ആസ്വാദകരും ഏറെയാണ്. ഇപ്പോഴിതാ, ഒരു പരുന്തിന്റെ കൗതുകകരമായ പറക്കലാണ് ശ്രദ്ധനേടുന്നത്. ആകാശത്ത് വട്ടമിട്ടു പറക്കുന്ന പരുന്ത് എങ്ങനെയാണ് കൗതുകം സൃഷ്ടിക്കുന്നതെന്ന് വിചാരിക്കുന്നെങ്കിൽ, ഇത് വെറും പറക്കലല്ല..!

Read Also: ‘അപ്പൂപ്പൻ ഇനി അങ്ങോട്ട് മാറിയിരിക്ക്, ഞങ്ങൾ കുറച്ച് റസ്റ്റ് എടുക്കട്ടെ’- ഒരു രസികൻ ആശുപത്രി കാഴ്ച

ശിരസ് പരസ്പരം ചേർത്തുപിടിച്ച് നിൽക്കുന്ന രണ്ട് സ്ത്രീകൾക്കിടയിലെ ഒരു ചെറിയ വിടവിലൂടെയാണ് ഈ പക്ഷി പറന്നത്. വിഡിയോയിൽ ഒരു വ്യക്തി ഫാൽക്കണിനെ ദിശ കാണിച്ച് ക്ഷണിക്കുന്നത് കാണാം. അതിനിടയിലൂടെയാണ് പരുന്ത് യുവതികളെ പരിക്കേൽപ്പിക്കാതെ പറന്നെത്തിയത്. വിഡിയോ 7.8 മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു.

Read Also: കുഞ്ഞുമക്കളുടെ രക്തം കാണാതെ ഒരു ദിവസമെങ്കിലും ഞങ്ങൾക്ക് ഉറങ്ങണം; നീറുന്ന ഹൃദയവുമായി ഒരമ്മ, കുറിപ്പ്…

‘കൃത്യത’-എന്നാണ് പോസ്റ്റിന്റെ ക്യാപ്ഷൻ. പരുന്തിന്റെ കൃത്യതയിലും ടൈമിങ്ങിലുമാണ് ആളുകൾ അവിശ്വസനീയമാംവിധം അമ്പരന്നുപോയത്. അതേസമയം, അതിശൈത്യത്തിലും മുട്ടയ്ക്ക് അടയിരിക്കുന്ന ഒരു പരുന്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ചുറ്റിലും മഞ്ഞ് വീഴുന്നുണ്ട്. എന്നാല്‍ കൊടുംമഞ്ഞിലും മുട്ടകള്‍ ഉപേക്ഷിച്ച് പറന്നകലാന്‍ ഈ പരുന്ത് തയാറായിരുന്നില്ല. ഒരല്‍പം പോലും മാറാതെ കൊടുംതണുപ്പില്‍ മുട്ടകള്‍ക്ക് മീതെ അമ്മപ്പരുന്ത് അടയിരുന്നു. പരുന്തിന്റെ ശരീരമാസകലം മഞ്ഞ് വീണ് കിടക്കുന്നതും വിഡിയോയില്‍ കാണാം. ഒടുവില്‍ മുട്ട വരിഞ്ഞ് ഉണ്ടായ പരിന്തിന്‍ കുഞ്ഞുങ്ങളും വിഡിയോയില്‍ ദൃശ്യമാകുന്നുണ്ട്.

Story highlights- falcon taking a breathtaking flight