മമ്മൂക്കാനെപ്പോലെ കുറച്ച് ലുക്ക് ഇല്ലെന്നേയുള്ളു…, പാട്ടിനൊപ്പം കുസൃതിനിറച്ച ഡയലോഗുകളുമായി മിയക്കുട്ടി

June 8, 2022

പാട്ടുപാടി കേരളക്കര മുഴുവൻ ആരാധകരെ നേടിയ കൊച്ചുമിടുക്കിയാണ് മിയ മെഹക്. ഓരോ തവണ പാട്ട് പാടാൻ വേദിയിൽ എത്തുമ്പോഴും ആരാധകരെ മുഴുവൻ അമ്പരപ്പിക്കാറുണ്ട് ഈ കുഞ്ഞുമിടുക്കി. വാക്കുകൾ കൃത്യമായി പറഞ്ഞുതുടങ്ങും മുൻപ് തന്നെ പാട്ട് പാടി മലയാളി ഹൃദയങ്ങളിൽ ഇടംനേടിയ മിയയുടെ പ്രായത്തെ വെല്ലുന്ന ആലാപനമാണ് ഈ കുരുന്നിനെ ഇത്രമേൽ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയതും. ഇപ്പോഴിതാ പാട്ട് വേദിയിൽ അതിമനോഹരമായൊരു ഗാനവുമായി വന്ന് പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് മിയ. മമ്മൂട്ടി നായകനായ പിൻനിലാവ് എന്ന ചിത്രത്തിലെ മാനേ മധുരക്കരിമ്പേ എന്ന ഗാനവുമായാണ് മിയ വേദിയിൽ എത്തിയത്.

പാട്ടിനൊപ്പം നൃത്തവും അഭിനയവുമൊക്കെ കാഴ്‌ചവയ്ക്കാറുള്ള മിയ ഇത്തവണ ആൺകുട്ടിയെ പോലെ അണിഞ്ഞൊരുങ്ങിയാണ് വേദിയിൽ എത്തിയത്. വേദിയിലെത്തിയ മിയക്കുട്ടിയോട് ആരാണെന്ന് ചോദിച്ചപ്പോൾ താൻ ആരാണെന്ന് പറയില്ല പക്ഷെ ഒരു ക്ലൂ തരാം എന്ന് പറയുന്ന ഈ കുഞ്ഞുമോൾ മമ്മൂട്ടിയെക്കുറിച്ചുള്ള ഒരു പാട്ട് പാടിയാണ് തന്നെ വേദിയിൽ പരിചയപ്പെടുത്തുന്നത്. വേദിയിലെ ജഡ്ജസിന്റെ രസകരമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന മിയക്കുട്ടി ‘ തനിക്ക് മമ്മൂക്കാനെപ്പോലെ കുറച്ച് ലുക്ക് ഇല്ലെന്നേയുള്ളു പക്ഷെ ഞാൻ മമ്മൂക്കയാണ് എന്നാണ് രസകരമായി പറയുന്നത്.

Read also: റോഡിൽ തളർന്നുവീണ നായയ്ക്ക് സിപിആർ നൽകി രക്ഷിച്ച് യുവാവ്; ഹൃദ്യം ഈ വിഡിയോ

ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിൽ അതിമനോഹരമായി പാട്ടുകൾ പാടാറുള്ള മിയക്കുട്ടിയുടെ പെർഫോമൻസിനായി കാത്തിരിക്കാറുള്ള ആരാധകരെ മുഴുവൻ ആവേശത്തിൽ ആഴ്ത്തികൊണ്ടാണ് ഇത്തവണയും ഈ കുഞ്ഞുഗായിക എത്തിയത്. ഗംഭീരമായ ആലാപനം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളെ തൊട്ടുതലോടുന്ന മിയക്കുട്ടിയുടെ പാട്ടിനൊപ്പം ഈ കുഞ്ഞിന്റെ കുസൃതി നിറഞ്ഞ വർത്തമാനങ്ങൾ കേൾക്കാനും പ്രേക്ഷകർക്ക് വളരെയധികം ഇഷ്‌ടമാണ്‌. ഇത്തവണ പാട്ട് പാടി നൂറിൽ നൂറ് മാർക്കും നേടി ഈ കുഞ്ഞുമോൾ.

Story highlights: Miah Mehak Acts as Mammootty