‘ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്ന് ഒരുക്കി വെച്ചില്ലേ..’- മനംനിറച്ച് പാടി മിയക്കുട്ടി
മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ടോപ് സിംഗർ. പാട്ടിനൊപ്പം ഹൃദ്യമായ ഒട്ടേറെ മുഹൂർത്തങ്ങൾ ടോപ് സിംഗർ വേദി കാഴ്ചവയ്ക്കാറുണ്ട്. കുട്ടികളുടെ സംഗീത വാസനയ്ക്ക് ഉപരിയായി എല്ലാ കഴിവുകളും പ്രകടിപ്പിക്കാൻ ഒരു വേദിയാകുകയാണ് ടോപ് സിംഗർ. ടോപ് സിംഗർ റിയാലിറ്റി ഷോയിലെ കുസൃതി നിറഞ്ഞ കുഞ്ഞു പാട്ടുകാരും അല്പം മുതിർന്ന പക്വതയാർന്ന ഗായകരും ഇതിനോടകം മലയാളികളുടെ ഇഷ്ടം നേടിക്കഴിഞ്ഞു.
Read Also: ഇത്രയും ക്യൂട്ടായൊരു സാരിയുടുക്കൽ മുൻപ് കണ്ടിട്ടുണ്ടാകില്ല -ഹൃദ്യമായൊരു വിഡിയോ
ഇപ്പോഴിതാ, പാട്ടുവേദിയുടെ മിടുക്കിപാട്ടുകാരി മിയയുടെ ആലാപനം വീണ്ടും വിസ്മയിപ്പിക്കുകയാണ്. ‘ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്ന് ഒരുക്കി വെച്ചില്ലേ..’ എന്ന നിത്യഹരിത ഗാനവുമായാണ് ഈ കുഞ്ഞുഗായിക എത്തിയത്. അതിമനോഹരമായി ഈ കുറുമ്പി പാടുകയും ചെയ്തു. ഓരോ പാട്ടിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാറുണ്ട് മിയ. ഇത്തവണയും പതിവ് തെറ്റിച്ചില്ല.
Read Also: അമ്മക്കുരങ്ങിനും കുഞ്ഞിനുമൊപ്പം മാമ്പഴം പങ്കുവെച്ച് കഴിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ- ഹൃദ്യമായൊരു കാഴ്ച
പാട്ടുവേദിയിലെ കുറുമ്പിയാണ് മിയ മെഹക്. ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ് മിയ മെഹക്. ഫോർട്ട് കൊച്ചി സ്വദേശിനിയായ മിയ മെഹക് പാട്ടുവേദിയുടെ കുറുമ്പിയാണ്.മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്.
Story highlights- miah mehak’s amazing performance