സെറ്റ് സാരിയും മുല്ലപ്പൂവും ചൂടി റോഡിൽ സ്‌കേറ്റിങ് ചെയ്യുന്ന യുവതി; വിഡിയോ വൈറൽ

June 8, 2022

വളരെയധികം പരിശീലനവും ശ്രദ്ധയും ആവശ്യമുള്ള ഒന്നാണ് സ്‌കേറ്റിങ്. നീണ്ടകാലത്തെ പരിശീലനത്തിന് ശേഷം സ്‌കേറ്റിങ് ചെയ്യുന്ന കുട്ടികളുടെയും മുതിർന്നവരുടേയുമൊക്കെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ ഇടങ്ങളിൽ പലപ്പോഴും പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. സ്കേറ്റിങ്ങിൽ ബോഡി ബാലൻസും വസ്ത്രധാരണവുമൊക്കെ വളരെയധികം പ്രാധാന്യമുള്ള കാര്യമാണ്. ഇപ്പോഴിതാ സാരിയിൽ സ്‌കേറ്റിങ് ചെയ്യുന്ന ഒരു യുവതിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ലാറിസ ഡിസ എന്ന യുവതിയാണ് കേരളാ സാരിയും മുല്ലപ്പൂവുമൊക്കെ ധരിച്ച് സ്‌കേറ്റ് ബോർഡിങ് ചെയ്യുന്നത്. അതേസമയം വളരെ അനായാസമാണ് ലാറിസയുടെ സ്‌കേറ്റിങ് പ്രകടനം. സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലായതോടെ നിരവധിപ്പേരാണ് ലാറിസയ്ക്ക് അഭിനന്ദനങ്ങളുമായി എത്തുന്നത്. സ്‌കേറ്റ് ബോർഡിൽ കൂടുതൽ സമയം സാരി ഉടുത്ത് യാത്ര ചെയ്യുക അത്ര എളുപ്പമല്ല എന്ന് കുറിച്ച ലാറിസ താൻ ഇങ്ങനെ ചെയ്തപ്പോൾ തനിക്ക് കൂടുതൽ കാഴ്ചക്കാരെ ലഭിച്ചെന്നും സ്‌കേറ്റിങ് ചെയ്യുന്നതിനിടെ ആളുകൾ തനിക്കൊപ്പം സെൽഫി എടുത്തുവെന്നും ഇത് തന്നെ വളരെയധികം സന്തോഷിപ്പിച്ചുവെന്നുമാണ് വിഡിയോയ്‌ക്കൊപ്പം കുറിച്ചത്.

Read also: 70 ദിവസത്തിന് ശേഷം ആലിയെ കണ്ടുമുട്ടി; മകളുടെ ചിത്രങ്ങൾ പങ്കുവെച്ച് പൃഥ്വിരാജ്

അതേസമയം വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധിപ്പേരാണ് ലാറിസയ്ക്ക് അഭിനന്ദനങ്ങളുമായി എത്തുന്നത്. സോഷ്യൽ മീഡിയ ജനപ്രിയമായതോടെ ഇത്തരത്തിൽ കൗതുകം നിറയ്ക്കുന്നതും രസകരമായതുമായ നിരവധി ചിത്രങ്ങളും വിഡിയോകളുമാണ് ദിവസവും കാഴ്ചക്കാരിലേക്കെത്തുന്നത്. പ്രായഭേദമന്യേ നിരവധി കലാകാരന്മാരെ ജനങ്ങൾക്ക് ഇതിനോടകം പരിചയപ്പെടുത്താനും കഴിഞ്ഞു സമൂഹമാധ്യമങ്ങൾക്ക്. മനുഷ്യരുടെ രസകരമായ ചിത്രങ്ങൾ മാത്രമല്ല ചിലപ്പോഴൊക്കെ സോഷ്യൽ മീഡിയ അക്കൗണ്ട് ഇല്ലാതെതന്നെ ചില മൃഗങ്ങളും പക്ഷികളുമൊക്കെ ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ സ്റ്റാറുകളായി മാറാറുണ്ട്.

Story highlights: Saree-clad woman glides on a skateboard viral on the Internet