ഇനി വലയെറിയുന്ന സ്റ്റെപ്പ്; അനുരാധയെ ഡാൻസ് പഠിപ്പിച്ച് ശ്രീദേവ്- രസികൻ വിഡിയോ

June 13, 2022

മലയാളികൾക്ക് മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ. കുട്ടികളുടെ എല്ലാ മേഖലയിലുമുള്ള കഴിവുകൾ പ്രകടിപ്പിക്കാൻ ടോപ് സിംഗറിൽ ഇപ്പോൾ സ്റ്റാർ നൈറ്റ് എന്ന ഇവന്റുമുണ്ട്. പാട്ടും നൃത്തവും അഭിനയവുമെല്ലാമായി കുട്ടി കലാപ്രതിഭകൾ സജീവമാകുന്ന പാട്ടുവേദിയിൽ വളരെ ക്യൂട്ടായൊരു നിമിഷം പിറന്നിരിക്കുകയാണ്.

പാട്ടുവേദിയിലെ രസികനാണ് ശ്രീദേവ്. പാട്ടിൽ മാത്രമല്ല, അഭിനയത്തിലും മിടുക്കനായ ശ്രീദേവ് ഒട്ടേറെ ചിരിനിമിഷങ്ങളും സമ്മാനിക്കാറുണ്ട്. ഇപ്പോൾ ചാന്തുപൊട്ട് എന്ന സിനിമയിലെ ഗാനവുമായി എത്തി വിസ്മയിപ്പിച്ചിരിക്കുകയാണ് ഈ മിടുക്കൻ. പാട്ടിനൊപ്പം ചുവടുകളുമായും ദിലീപ് അവതരിപ്പിച്ച കഥാപത്രത്തിന്റെ ശരീരഭാഷയുമായും ശ്രീദേവ് ചിരി പടർത്തി. അതോടൊപ്പം ചിത്രത്തിലെ ഹിറ്റായ ചുവടുകളും ഉണ്ടായിരുന്നു.

ശ്രീദേവിന്റെ ചുവടുകൾ പകർത്തിയും ഈ മിടുക്കനെ ഏതാനും ചുവടുകൾ പഠിപ്പിച്ചും രംഗത്ത് എത്തിയിരിക്കുകയാണ് അനുരാധ ശ്രീറാം. അനുരാധയും ശ്രീദേവും എപ്പോഴും പ്രേക്ഷകർക്കായി രസകരമായ നിമിഷങ്ങൾ സമ്മാനിക്കുന്നവരാണ്. അനുരാധ അനായാസം ശ്രീദേവിന്റെ ചുവടുകൾ പകർത്തുമ്പോൾ ഇത്രയും വലിയ സ്റെപ്പൊന്നും വയ്ക്കാൻ ഞാൻ ആയിട്ടില്ല എന്ന് പറയുന്ന ശ്രീദേവിന്റെ കമന്റ്റ് ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.

Read Also: ചർച്ചയായി യൂട്യൂബിൽ ആദ്യമായി പോസ്റ്റ് ചെയ്ത വിഡിയോ; 235 ദശലക്ഷത്തിലധികം കാഴ്ചകൾ നേടിയ വിഡിയോ ഇതാണ്!

മുൻപ്, മീനാക്ഷിയെ ഡാൻസ് പഠിപ്പിക്കുന്ന ശ്രീദേവിന്റെ വിഡിയോ വൈറലായി മാറിയിരുന്നു. രതിപുഷ്പം എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവെച്ചത്. പാട്ടിനിടയിൽ നിരവധി നൃത്തച്ചുവടുകൾ ശ്രീദേവ് അവതരിപ്പിച്ചിരുന്നെങ്കിലും ‘തുഴയുന്ന സ്റ്റെപ് മതി എനിക്ക്’ എന്നുപറഞ്ഞ് മീനൂട്ടി ഒപ്പം ചേരുകയായിരുന്നു. രസകരമായ ഇവരുടെ ശ്രദ്ധേയമാകുകയാണ്.

Story highlights- sreedev and anuradha dance