ഫാദേഴ്‌സ് ഡേയിൽ അച്ഛനെ സന്തോഷിപ്പിക്കാൻ ഒരുക്കാം ചില സർപ്രൈസുകൾ…

June 18, 2022

ജൂൺ- 19 … ഫാദേഴ്‌സ് ഡേ, ഈ ദിനത്തിൽ പ്രിയപ്പെട്ട അച്ഛനെ സന്തോഷിപ്പിക്കാൻ എന്തൊക്കെ ചെയ്യാനാകും…? പലരും ദിവസങ്ങൾ മുൻപേ അച്ഛന് വേണ്ടിയുള്ള സർപ്രൈസുകളും സമ്മാനങ്ങളുമൊക്കെ കരുതിയിട്ടുണ്ടാകാം. ഇനി ചിലരെങ്കിലും ഈ ദിനം ഏറ്റവും മനോഹരമാക്കാൻ എന്തൊക്കെ ചെയ്യണം എന്ന് കരുതുന്നുണ്ടെങ്കിൽ അച്ഛനെ സന്തോഷിപ്പിക്കാൻ നമുക്ക് ചില ചെറിയ സർപ്രൈസുകൾ പ്ലാൻ ചെയ്യാം.

അച്ഛനൊപ്പം സമയം ചിലവിടാം:എല്ലാ മാതാപിതാക്കളുടെയും ഏറ്റവും വലിയ ആഗ്രഹം സ്വന്തം മക്കൾ കൂടെയുണ്ടാകുന്നതാണ്. അതിനാൽ ഈ ദിനം എല്ലാ തിരക്കുകളും മാറ്റിവെച്ച് അച്ഛനൊപ്പം ചിലവിടാൻ ശ്രദ്ധിക്കാം.

പുറത്തേക്കിറങ്ങാം അല്പം കരുതലോടെ: കൊറോണക്കാലം പല പ്രായമായ മാതാപിതാക്കളെ സംബന്ധിച്ച് ഏറെ പ്രയാസമേറിയതായിരുന്നു. പുറത്തേക്ക് ഒന്നിറങ്ങാൻ പോലും കഴിയാതെ പലരും വീടിനുള്ളിൽ തന്നെ കഴിയുകയായിരുന്നു. അതുകൊണ്ടുതന്നെ ഈ ദിനത്തിൽ അച്ഛനെ കൂട്ടി പുറത്ത് പോകുന്നതും അവർക്ക് ഇഷ്ടപെട്ട ഇടങ്ങളിൽ സമയം ചിലവിടുന്നതും ഫാദേഴ്‌സ് ഡേയിൽ പിതാവിന് കൊടുക്കാൻ പറ്റുന്ന മറ്റൊരു സമ്മാനമാണ്. അവരുടെ ഇഷ്ടപ്രകാരം പാർക്കിലോ തിയേറ്ററിന്റെ, സുഹൃത്തുക്കളുടെ വീട്ടിലോ ഒക്കെ പോകാവുന്നതാണ്.

ഇഷ്ടപെട്ട ഭക്ഷണം തയാറാക്കാം: ഈ ദിനത്തിൽ അച്ഛന് ഇഷ്ടപെട്ട ഭക്ഷണം പാകം ചെയ്തും എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിച്ചും കൂടുതൽ മനോഹരമാക്കാം.

Read also: തന്നെ ദത്തെടുക്കാമോയെന്ന് രണ്ടാനച്ഛനോട് ചോദിച്ച് കുഞ്ഞ്; ഹൃദയസ്പർശിയായ വിഡിയോ

ഒരുക്കാം ചെറിയ സമ്മാനങ്ങൾ: ജീവിതത്തിൽ സർപ്രൈസുകൾ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ മിക്കവരും. ഇത് ചിലപ്പോൾ നമ്മുടെ അച്ഛനും പ്രതീക്ഷിക്കുന്നുണ്ടാകാം. അതിനാൽ അച്ഛന് ഏറ്റവും ഇഷ്ടമുള്ള, അല്ലെങ്കിൽ വേണം എന്നാഗ്രഹിക്കുന്ന ഒരു ചെറിയ സമ്മാനം ഈ ദിനത്തിൽ അച്ഛനായി കരുതാം. ഇനി സമ്മാനം മേടിക്കാൻ കഴിയാത്തവരാണെങ്കിൽ പൂക്കൾ നൽകിയോ അല്ലെങ്കിൽ ഒരു ചുംബനം നൽകിയോ ഏറ്റവും മനോഹരമാക്കാം ഈ ഫാദേഴ്‌സ് ഡേ.

Story highlights; Unique Ideas to make your father happy on fathers day