‘അമ്മയ്‌ക്കൊപ്പം സ്‌ട്രോബെറി പങ്കിടുന്ന പത്തര വയസ്സുകാരി’- കുട്ടിക്കാല വിഡിയോയുമായി അഹാന കൃഷ്ണ

July 27, 2022

2014ൽ രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസിലൂടെ ഫർഹാൻ ഫാസിലിനൊപ്പം അഭിനയ ലോകത്തേക്ക് ചുവടുവെച്ച മലയാള നടിയാണ് അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ പാട്ടിലും നൃത്തത്തിലും കഴിവ് തെളിയിച്ച അഹാന ‘തോന്നൽ’ എന്ന മ്യൂസിക് വിഡിയോയിലൂടെ സംവിധായികയായും അരങ്ങേറ്റം കുറിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവമായ അഹാന പാട്ടും നൃത്തവുമായി എപ്പോഴും സാന്നിധ്യം അറിയിക്കാറുണ്ട്. ഇപ്പോഴിതാ, കുട്ടിക്കാലത്തെ രസകരമായ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. പത്തുവയസുള്ളപ്പോഴുള്ള ഒരു വിഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്. അമ്മ സിന്ധു കൃഷ്ണയാണ് അഹാനയുടെ വിഡിയോ പകർത്തിയിരിക്കുന്നത്.

എല്ലാവർക്കും സ്‌ട്രോബെറി വിതരണം ചെയ്യുന്ന വിഡിയോയാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. ‘അമ്മയ്‌ക്കൊപ്പം സ്‌ട്രോബെറി പങ്കിടുന്ന പത്തര വയസ്സുകാരിയായ എന്റെ വിഡിയോ ഇതാ.. അമ്മ അതിന്റെ വിഡിയോ എടുക്കുന്നു. ഞാൻ സ്ട്രോബെറി കഴുകാൻ പോകുമ്പോൾ, അവിടെ നിങ്ങൾക്ക് ഒരു ചെറിയ അതിഥിയെ കാണാം. അത് ആരാണെന്ന് ഊഹിക്കുക. അന്നും ഇന്നും എനിക്കുള്ള സമാനതകളും വ്യത്യാസങ്ങളും എന്താണെന്ന് എന്നോട് പറയുക..’- അഹാന കുറിക്കുന്നു.

ലൂക്ക, പതിനെട്ടാം പടി എന്നീ മലയാള സിനിമകളിലെ അഭിനയത്തിലൂടെയാണ് അഹാന ശ്രദ്ധേയയാകുന്നത്. സ്റ്റുഡിയോ സ്റ്റോറീസ് ആൻഡ് തോട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്ന് നിർമ്മിച്ച് അരുൺ ബോസ് സംവിധാനം ചെയ്ത 2019 ലെ ലൂക്ക എന്ന സിനിമയിൽ നടൻ ടൊവിനോ തോമസിനൊപ്പം അഭിനയിച്ചതാണ് അഹാനയുടെ കരിയറിൽ വഴിത്തിരിവായത്.

Read Also: വീൽ ചെയറിൽ സഞ്ചരിച്ച് ഡെലിവറി നടത്തുന്ന സൊമാറ്റോ ജീവനക്കാരൻ- വിഡിയോ

സമൂഹമാധ്യമങ്ങളിലൂടെ ഹിറ്റാകുന്ന ഗാനങ്ങൾക്ക് ചുവടുവയ്ക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട് അഹാന. അടുത്തിടെ ഗാംഗുഭായി കത്തിയാവാഡിയിലെ ഗാനത്തിന് അഹാന ചുവടുവെച്ചത് ശ്രദ്ധേയമായിരുന്നു. ബീസ്റ്റിലെ അറബിക് ഗാനത്തിനും നടി ചുവടുവെച്ചിരുന്നു.

Story highlights- ahaana krishna childhood videos