“ശരത്കാല സന്ധ്യ കുളിർ തൂകി നിന്നു..”; മറ്റൊരു യേശുദാസ് ഗാനവുമായി വന്ന് വേദിയിൽ ആവേശപ്പൂത്തിരി നിറച്ച് അക്ഷിത്

July 6, 2022

“ശരത്കാല സന്ധ്യ കുളിർ തൂകി നിന്നു, മലർ കാവിലെങ്ങോ കുയിൽ പാടി വന്നു..”, ഒരു കാലത്ത് മലയാളികളെ ഹരം പിടിപ്പിച്ച ഗാനങ്ങളിലൊന്നായിരുന്നു ഇത്. മലയാളത്തിന്റെ പ്രിയ സംവിധായകൻ പ്രിയദർശൻ രചന നിർവഹിച്ച ‘എങ്ങനെ നീ മറക്കും’ എന്ന ചിത്രത്തിലെ ഗാനമാണിത്. ചുനക്കര രാമൻകുട്ടി രചന നിർവഹിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ്. ഗാനഗന്ധർവൻ യേശുദാസാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഇപ്പോൾ ഈ ഗാനവുമായി എത്തി പാട്ടുവേദിയെ ആവേശത്തിലാക്കിയിരിക്കുകയാണ് പ്രിയ ഗായകൻ അക്ഷിത്. പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ് അക്ഷിത്. ആലാപനത്തിനൊപ്പം അക്ഷിത് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്.

കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായി വന്ന് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ സംഗീത മഴ പെയ്യിക്കുന്ന ഈ കൊച്ചു ഗായകന്റെ പാട്ടുകൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്. അക്ഷിതിന്റെ ഈ പ്രകടനവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു. നിറഞ്ഞ കൈയടിയാണ് വിധികർത്താക്കളും പ്രേക്ഷകരും അക്ഷിതിന് നൽകിയത്.

ആസ്വാദനത്തിന്റെ പുതുതലങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്.

Read More: ഓരോ വരികളിലും മാന്ത്രികത നിറച്ച് ദേവനന്ദ പാടി; ‘നക്ഷത്ര കിന്നരന്മാർ വിരുന്നുവന്നു…’, എഴുന്നേറ്റുനിന്നഭിനന്ദിച്ച് വിധികർത്താക്കൾ

അദ്‌ഭുതപ്പെടുത്തുന്ന ആലാപന മികവാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുരുന്നു ഗായകർ കാഴ്‌ചവെയ്ക്കാറുള്ളത്. ചെറിയ പ്രായത്തിൽ തന്നെ ഈ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌.

Story Highlights: Akshith impresses audience with a yesudas song