വീണ്ടുമൊരു ഗന്ധർവ്വ ഗാനവുമായി അക്ഷിത്; ഇതൊരു കൊച്ചു ഗന്ധർവ്വനെന്ന് പാട്ടുവേദി

July 21, 2022

പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ് അക്ഷിത്. ആലാപനത്തിനൊപ്പം അക്ഷിത് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായി വന്ന് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ സംഗീത മഴ പെയ്യിക്കുന്ന ഈ കൊച്ചു ഗായകന്റെ പാട്ടുകൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്.

തുടക്കം മുതൽ തന്നെ ഓരോ റൗണ്ടിലൂടെയും കൂടുതൽ മികവ് പുലർത്തുന്ന ഗായകനാണ് അക്ഷിത്ത്. ഗാനഗന്ധർവ്വൻ യേശുദാസിന്റെ ഗാനങ്ങളാണ് പലപ്പോഴും അക്ഷിത് പാടാനായി തിരഞ്ഞെടുക്കാറുള്ളത്. ഇപ്പോൾ യേശുദാസിന്റെ മറ്റൊരു ഗാനവുമായി എത്തി പാട്ടുവേദിയുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് ഈ കൊച്ചു ഗായകൻ.

1973 ൽ പുറത്തിറങ്ങിയ ‘മഴക്കാറ്’ എന്ന ചിത്രത്തിലെ “പ്രളയ പയോധിയിൽ..” എന്ന് തുടങ്ങുന്ന ഗാനമാണ് അക്ഷിത് വേദിയിൽ പാടിയത്. ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വയലാർ രാമവർമ്മയാണ്. യേശുദാസ് പാടി അനശ്വരമാക്കിയ ഗാനം അതിമനോഹരമായാണ് അക്ഷിത് വേദിയിൽ ആലപിക്കുന്നത്.

സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ആദ്യ സീസണിന് ലഭിച്ച അതേ പിന്തുണ രണ്ടാം സീസണിലും ടോപ് സിംഗറിന് പ്രേക്ഷകർ നൽകുന്നുണ്ട്. സംപ്രേഷണം ആരംഭിച്ച് നൂറോളം എപ്പിസോഡുകൾ പിന്നിടുമ്പോൾ ഓരോ കുരുന്നു ഗായകർക്കും ഒട്ടേറെ ആരാധകരായിട്ടുണ്ട്.

Read More: “ഓമനത്തിങ്കൾ പക്ഷി..”; പ്രേക്ഷക ഹൃദയങ്ങളെ ആർദ്രമാക്കിയ താരാട്ട് പാട്ടുമായി അമൃതവർഷിണി

വിസ്മയകരമായ നിമിഷങ്ങളാണ് രണ്ടാം സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ അരങ്ങേറുന്നത്.ചെറിയ പ്രായത്തിൽ തന്നെ പാട്ടുവേദിയിലെ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌.

Story Highlights: Akshith sings another yesudas song