“ഓമനത്തിങ്കൾ പക്ഷി..”; പ്രേക്ഷക ഹൃദയങ്ങളെ ആർദ്രമാക്കിയ താരാട്ട് പാട്ടുമായി അമൃതവർഷിണി

July 21, 2022

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ച് പാട്ടുകാർക്ക് ആരാധകരേറെയാണ്. അവിശ്വസനീയമായ രീതിയിലാണ് പാട്ട് വേദിയിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്.

ഇപ്പോൾ അങ്ങനെ അനുഗ്രഹിക്കപ്പെട്ട മറ്റൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷിയായത്. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ ഇഷ്ട ഗായികയാണ് അമൃതവർഷിണി. മനോഹരമായ ആലാപനവുമായി വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കീഴടക്കാറുള്ള കൊച്ചു ഗായികയാണ് ഇപ്പോൾ അതിമനോഹരമായ ഒരു ഗാനവുമായി എത്തി വേദിയിൽ മറ്റൊരു അവിസ്മരണീയ നിമിഷം സൃഷ്ടിച്ചിരിക്കുന്നത്.

രാഗം എന്ന ചിത്രത്തിലെ “ഓമനത്തിങ്കൾ പക്ഷി..” എന്ന് തുടങ്ങുന്ന ഗാനമാണ് കുഞ്ഞു പാട്ടുകാരി അമൃതവർഷിണി വേദിയിൽ ആലപിച്ചത്. മലയാളി പ്രേക്ഷക മനസ്സുകളെ ആർദ്രമാക്കിയ ഈ താരാട്ട് പാട്ട് രചിച്ചിരിക്കുന്നത് പ്രശസ്‌ത ഗാനരചയിതാവ് വയലാർ രാമവർമ്മയാണ്. സലീൽ ചൗധരി സംഗീതം നൽകിയ ഗാനം പി. സുശീലാമ്മയാണ് ചിത്രത്തിൽ ആലപിച്ചിരിക്കുന്നത്. അതിമനോഹരമായി ഈ ഗാനം ആലപിച്ച് അമൃതക്കുട്ടി വേദിയുടെയും ജഡ്‌ജസിന്റെയും മനസ്സ് നിറച്ചപ്പോൾ മനോഹരമായ ഒരു നിമിഷമാണ് പാട്ടുവേദയിൽ പിറന്നത്.

Read More: “തൈമാവിൻ തണലിൽ..”; കെ എസ് ചിത്രയുടെ അതിമനോഹര ഗാനവുമായി എത്തി വീണ്ടും പാട്ടുവേദിയെ വിസ്‌മയിപ്പിച്ച് ഹനൂന

മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ.

Story Highlights: Amrithavarshini sings a beautiful old malayalam song