“തൈമാവിൻ തണലിൽ..”; കെ എസ് ചിത്രയുടെ അതിമനോഹര ഗാനവുമായി എത്തി വീണ്ടും പാട്ടുവേദിയെ വിസ്‌മയിപ്പിച്ച് ഹനൂന

July 19, 2022

അതിമനോഹരമായ ശബ്‌ദത്തിനുടമയായ കുഞ്ഞു ഗായികയാണ് ഹനൂന. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയെ അദ്ഭുതപ്പെടുത്തുന്ന പാട്ടുകാരിയായ ഹനൂന പാടിയ ഗാനങ്ങളൊക്കെ പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ ഗാനങ്ങളാണ്. ഇപ്പോൾ മലയാളത്തിലെ ഏറ്റവും മികച്ച ഒരു ഗാനവുമായി പാട്ടുവേദിയിൽ എത്തിയിരിക്കുകയാണ് ഹനൂനക്കുട്ടി.

പാട്ടുവേദിയിലെ കൊച്ചു ഗായകരുടെ ആലാപനത്തിൽ വിധികർത്താക്കൾ മതിമറന്നുപോയ മനോഹരമായ ഒരുപാട് നിമിഷങ്ങൾ ഇതിന് മുൻപും വേദിയിൽ അരങ്ങേറിയിട്ടുണ്ട്. ഇപ്പോൾ അത്തരത്തിലൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷ്യം വഹിച്ചിരിക്കുന്നത്

പ്രതാപ് പോത്തൻ സംവിധാനം ചെയ്‌ത്‌ മോഹൻലാലും ശിവാജി ഗണേശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘ഒരു യാത്രാമൊഴി.’ ഈ ചിത്രത്തിലെ ഒരു ഹിറ്റ് ഗാനമാണ് “തൈമാവിൻ തണലിൽ..” എന്ന് തുടങ്ങുന്ന ഗാനം. സംഗീത സാമ്രാട്ട് ഇളയരാജ സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്. മലയാളികളുടെ വാനമ്പാടി കെ എസ് ചിത്രയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനവുമായി എത്തി പാട്ടുവേദിയുടെ മനസ്സ് കവർന്നിരിക്കുകയാണ് ഹനൂന.

മലയാളി പ്രേക്ഷകർക്ക് മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു ഗായകരുടെ പ്രകടനങ്ങളൊക്കെ പ്രേക്ഷകർ വലിയ രീതിയിൽ ഏറ്റെടുക്കാറുണ്ട്. പാട്ട് പാടുന്നവരുടെ മാത്രമല്ല സംഗീതപ്രേമികളുടെ മുഴുവൻ പ്രിയപ്പെട്ട ഇടമായി മാറിയതാണ് കുഞ്ഞു ഗായകർ മാറ്റുരയ്ക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി.

Read More: “പൃഥ്വിരാജ് ഒരു സഞ്ചരിക്കുന്ന ഫിലിം സ്‌കൂളാണ്..”; കടുവ സിനിമയുടെ ചിത്രീകരണ വിശേഷങ്ങൾ പങ്കുവെച്ച് സംയുക്ത

കൊച്ചു ഗായകർ പാടുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുഞ്ഞുതാരങ്ങളുടെ കളിയും ചിരിയും അരങ്ങേറുന്ന പാട്ടുവേദിയിൽ വിധികർത്താക്കളായി എത്തുന്നത് ഗായകനും സംഗീത സംവിധായകനുമായ എം ജയചന്ദ്രൻ, ഗായകൻ എം ജി ശ്രീകുമാർ ഗായിക ബിന്നി കൃഷ്ണകുമാർ, അനുരാധ ശ്രീറാം എന്നിവരാണ്.

Story Highlights: Hanoona sings a beautiful ks chithra song