“തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ..’; സുശീലാമ്മയുടെ ഗാനവുമായി എത്തി വേദിയിൽ ആലാപന വിസ്‌മയം തീർത്ത് ആൻ ബെൻസൺ

July 25, 2022

മികച്ച ആലാപനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടഗായികയായി മാറിയ ആൻ ബെൻസന്റെ പാട്ടിന് ആരാധകരേറെയാണ്. പാട്ട് വേദിയിലെ മിടുക്കി ഗായികയാണ് ആൻ ബെൻസൺ. അടിപൊളി ഗാനങ്ങളും മെലഡികളുമെല്ലാം വളരെ മനോഹരമായാണ് ഈ കൊച്ചു ഗായിക വേദിയിൽ പാടുന്നത്. വളരെ മികച്ച അഭിപ്രായമാണ് വിധികർത്താക്കൾ ആനിന്റെ പാട്ടിന് നൽകാറുള്ളത്.

ഇപ്പോൾ മലയാളികളുടെ ഇഷ്‌ട ഗായിക പി. സുശീലാമ്മ പാടി അനശ്വരമാക്കിയ ഒരു ഗാനവുമായി വേദിയിൽ എത്തിയിരിക്കുകയാണ് ഈ കുഞ്ഞു ഗായിക. 1970 ൽ പുറത്തിറങ്ങിയ ‘ദത്തുപുത്രൻ’ എന്ന ചിത്രത്തിലെ ‘തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ..’ എന്ന ഗാനമാണ് ആൻ വേദിയിൽ പാടിയത്. ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് വയലാർ രാമവർമ്മയാണ്.

അതിമനോഹരമായാണ് സുശീലാമ്മയുടെ ഈ ഗാനം ആൻ വേദിയിൽ ആലപിച്ചത്. എപ്പോഴത്തെയും പോലെ ആനിന്റെ ഈ ഗാനത്തിന് ശേഷവും മികച്ച അഭിപ്രായമാണ് വിധികർത്താക്കൾ പങ്കുവെച്ചത്. അവിശ്വസനീയമായ രീതിയിലാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്. ഇപ്പോൾ ആനിന്റെ പാട്ടിലൂടെ അത്തരത്തിൽ മറ്റൊരു നിമിഷത്തിനാണ് വേദി സാക്ഷിയായത്.

Read More: “കറുപ്പിനഴക്..”; സ്വപ്‌നക്കൂടിലെ ഹിറ്റ് ഗാനവുമായി എത്തി പാട്ടുവേദിയിൽ ആവേശത്തിരയിളക്കി അസ്‌നക്കുട്ടി

കൊച്ചു ഗായകർ പാടുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുഞ്ഞുതാരങ്ങളുടെ കളിയും ചിരിയും അരങ്ങേറുന്ന പാട്ടുവേദിയിൽ വിധികർത്താക്കളായി എത്തുന്നത് ഗായകനും സംഗീത സംവിധായകനുമായ എം ജയചന്ദ്രൻ, ഗായകൻ എം ജി ശ്രീകുമാർ ഗായിക ബിന്നി കൃഷ്ണകുമാർ, അനുരാധ ശ്രീറാം എന്നിവരാണ്.

Story Highlights: Ann benson sings a beautiful song of susheelamma