“കറുപ്പിനഴക്..”; സ്വപ്‌നക്കൂടിലെ ഹിറ്റ് ഗാനവുമായി എത്തി പാട്ടുവേദിയിൽ ആവേശത്തിരയിളക്കി അസ്‌നക്കുട്ടി

July 23, 2022

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ ഇഷ്ട ഗായികയാണ് അസ്‌ന. മനോഹരമായ ആലാപനവുമായി വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കീഴടക്കാറുള്ള കൊച്ചു ഗായികയാണ് ഇപ്പോൾ മലയാളികൾ ഏറെ ആഘോഷിച്ച ഒരു സിനിമ ഗാനവുമായി എത്തി വേദിയിൽ മറ്റൊരു അവിസ്മരണീയ നിമിഷം സൃഷ്ടിച്ചിരിക്കുന്നത്.

കമൽ സംവിധാനം ചെയ്‌ത ‘സ്വപ്‌നക്കൂട്’ ഒരു തലമുറ മുഴുവൻ ആഘോഷിച്ച ഹിറ്റ് ചിത്രമായിരുന്നു. മലയാളത്തിലെ ഏറ്റവും പ്രമുഖ യുവതാരങ്ങളായ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മീര ജാസ്‌മിൻ, ഭാവന തുടങ്ങിയവർ അഭിനയിച്ച് 2003 ൽ റിലീസ് ചെയ്‌ത ചിത്രം യുവതലമുറ വലിയ രീതിയിൽ ഏറ്റെടുത്ത ചിത്രമായിരുന്നു.

സ്വപ്‌നക്കൂടിലെ വലിയ ഹിറ്റായ ഗാനമാണ് “കറുപ്പിനഴക്..” എന്ന് തുടങ്ങുന്ന ഗാനം. ഒരു കാലത്ത് ടെലിവിഷനിലും ഗാനമേള വേദികളിലും സ്ഥിരമായി കേട്ട് കൊണ്ടിരുന്നു പാട്ടായിരുന്നു ഇത്. മോഹൻ സിത്താര സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. ജ്യോത്സ്നയും പ്രദീപ് ബാബുവും രാജേഷ് വിജയിയും ചേർന്നാണ് ഈ ഹിറ്റ് ഗാനം ആലപിച്ചിരിക്കുന്നത്. ഇപ്പോൾ ഈ ഗാനവുമായി എത്തി പാട്ടുവേദിയെ ആവേശത്തിലാക്കിയിരിക്കുകയാണ് അസ്‌നക്കുട്ടി.

Read More: മോനിഷയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു; നടക്കാനാകാത്ത അവസ്ഥയിൽ നിന്നും ഉയിർത്തെഴുന്നേറ്റു- അനുഭവം പങ്കുവെച്ച് അമ്മ ശ്രീദേവി

എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. പലപ്പോഴും വിധികർത്താക്കളായ എം ജി ശ്രീകുമാറിന്റെയും എം ജയചന്ദ്രന്റെയും അനുരാധ ശ്രീറാമിന്റെയും പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് വിധികർത്താക്കളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ.

Story Highlights: Asna on stage with a wonderful performance