അരമണിക്കൂറിനുള്ളിൽ ഒരു സമൂസ കഴിച്ചാൽ 51,000 രൂപ സമ്മാനം; പക്ഷെ കഴിക്കേണ്ടത് എട്ടുകിലോ ഭാരമുള്ള ബാഹുബലി സമൂസ!

July 9, 2022

ഉത്തർപ്രദേശിലെ മീററ്റിലെ ഒരു മധുരപലഹാരക്കടയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഒരു രസികൻ തീറ്റമത്സരത്തിലൂടെയാണ് ഇവർ ശ്രദ്ധനേടിയിരിക്കുന്നത്. ഈ കട എല്ലാവരെയും ബാഹുബലി സമൂസ ചലഞ്ച് ഏറ്റെടുക്കാൻ ക്ഷണിക്കുകയാണ്. അതിൽ വിജയിക്കുന്നയാൾക്ക് ക്യാഷ് പ്രൈസായി ലഭിക്കുന്നത് 51,000 രൂപയാണ്. അതായത് അരമണിക്കൂറിനുള്ളിൽ ഒരു സമൂസ കഴിച്ചാൽ ഈ തുക ലഭിക്കും.

പക്ഷെ അരലക്ഷം രൂപ നേടാനുള്ള ഒരു ഭക്ഷണപ്രിയന്റെ ഏറ്റവും എളുപ്പമാർന്ന വഴി എന്ന് ചിന്തിക്കാൻ വരട്ടെ.. അത് അത്ര ലളിതമല്ല. ഈ മത്സരാധിഷ്ഠിത സമൂസ കഴിക്കൽ ചലഞ്ചിൽ നിങ്ങൾ 30 മിനിറ്റിനുള്ളിൽ 8 കിലോ ബാഹുബലി സമൂസ കഴിക്കേണ്ടതുണ്ട്. സമൂസ വാർത്തകളിൽ കൊണ്ടുവരാൻ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ചിരുന്നു എന്നാണ് കൗശൽ സ്വീറ്റ്‌സ് എന്ന കടയുടെ ഉടമ ശുഭം പറയുന്നത്.

‘ഞങ്ങൾ ബാഹുബലി സമൂസ ഉണ്ടാക്കാൻ തീരുമാനിച്ചു. നാല് കിലോ സമൂസയുണ്ടാക്കിയാണ് ആരംഭിച്ചത്. പിന്നീട് എട്ട് കിലോഗ്രാം സമൂസ ഉണ്ടാക്കി’- അദ്ദേഹം വിശദീകരിച്ചു.8 കിലോഗ്രാം സമൂസ തയ്യാറാക്കാൻ ഉരുളക്കിഴങ്ങ്, കോട്ടേജ് ചീസ്, പയർ , ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയൊക്കെ ആവശ്യമാണ്.

Read Also; പ്രിയപ്പെട്ട അധ്യാപകന് യാത്രയയപ്പ്; വിതുമ്പിക്കരഞ്ഞ് വിദ്യാർത്ഥികൾ, ഹൃദയംതൊട്ട കാഴ്ച

എന്തായാലും ഇതുവരെ ഈ ഭക്ഷണ ചലഞ്ചിൽ ആരും വിജയിച്ചിട്ടില്ല. പലരും ശ്രമിച്ചു, പക്ഷേ ചലഞ്ച് പൂർത്തിയാക്കാൻ കഴിഞ്ഞില്ല..എന്തായാലും ഇപ്പോൾ 10 കിലോ സമൂസ ഉണ്ടാക്കാൻ പദ്ധതിയിട്ടിരിക്കുകയാണ് കടയുടമ. ദൂരദിക്കുകളിൽ നിന്നുള്ള ആളുകളെ പോലും ഈ ബാഹുബലി സമൂസ ആകർഷിക്കുന്നുണ്ട്. ഒട്ടേറെ ആളുകൾ സമൂസ കാണാനായി മാത്രം എത്തുന്നുണ്ട്.

Story highlights- bahubali samosa challenge

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!