ബിൽ ഗേറ്റ്സിനൊപ്പം മഹേഷ് ബാബു; സന്തോഷം പങ്കുവെച്ച് ഇരുതാരങ്ങളും

July 1, 2022

തെന്നിന്ത്യൻ സൂപ്പർതാരം മഹേഷ് ബാബുവും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും തമ്മിൽ കണ്ടുമുട്ടിയതിന്റെ ചിത്രങ്ങളും വാർത്തകളുമാണ് സോഷ്യൽ ഇടങ്ങളിൽ ഏറെ കൗതുകമാകുന്നത്. അമേരിക്കയിൽ വെച്ചാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടിയത്. മഹേഷ് ബാബുവിനെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയും ഒപ്പം അദ്ദേഹത്തെ ട്വിറ്ററിൽ ഫോളോ ചെയ്യുകയും ചെയ്തിട്ടുണ്ട് ബിൽ ഗേറ്റ്സ്. ‘ന്യൂയോർക്കിൽ ആയിരിക്കുന്നത് എപ്പോഴും ഒരു തമാശയാണ്, കാരണം ഇവിടെവെച്ച് നിങ്ങൾ ആരെയാണ് കണ്ടുമുട്ടുക എന്ന് ഊഹിക്കാൻ കഴിയില്ല, താങ്കളെയും നമ്രതെയും കണ്ടുമുട്ടിയതില്‍ വലിയ സന്തോഷമുണ്ട്’- എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ബിൽ ഗേറ്റ്സ് കുറിച്ചത്.

അതേസമയം ബിൽ ഗേറ്റ്‌സിനെ കണ്ടുമുട്ടിയതിന്റെ സന്തോഷം മഹേഷ് ബാബുവും പങ്കുവെച്ചിട്ടുണ്ട്. ‘ബിൽഗേറ്റ്സസിനെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. ലോകം കണ്ടതിൽവെച്ച് ഏറ്റവും കൂടുതൽ ദർശനവീക്ഷണം ഉള്ള വ്യക്തിയാണ് അദ്ദേഹം. ഒപ്പം വളരെയധികം വിനയാന്വിതനും. തികച്ചും ഒരു പ്രചോദനമാണ് അദ്ദേഹം’ എന്നാണ് മഹേഷ് ബാബു കുറിച്ചത്.

Read also; നടൻ ജയറാമിന്റെ സഹോദരിയാണോ..? സുമ ജയറാമിനോട് ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ചിരുന്ന ചോദ്യം, ഉത്തരവുമായി ചലച്ചിത്രതാരം…

‘സർക്കാരു വാരി പാട്ട’യാണ് മഹേഷ് ബാബുവിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. അതേസമയം ഏകദേശം രണ്ട് വർഷങ്ങൾക്ക് ശേഷം തിയേറ്ററുകളിൽ എത്തിയ മഹേഷ് ബാബു ചിത്രമാണ് സർക്കാരു വാരി പാട്ട. കീർത്തി സുരേഷാണ് സിനിമയിൽ നായികയായി എത്തിയത്. പരശുറാം ആണ് സിനിമ സംവിധാനം ചെയ്തത്. മൈത്രി മൂവി മേക്കേഴ്സും മഹേഷ് ബാബു എന്റര്‍ടെയ്ൻമെന്റ്സും ചേര്‍ന്നാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിലെ ‘കലാവതി’ എന്ന ഗാനവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിദ് ശ്രീറാമാണ് പാട്ട് പാടിയിരിക്കുന്നത്. പി എസ് വിനോദ് ഛായാഗ്രാഹണവും മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിക്കുന്നു.

Story highlights: bill gates share photo with Mahesh babu