“കല്യാണ പ്രായത്തിൽ പെണ്ണുങ്ങൾ ചൂടുന്ന..”; കാടിന്റെ ഹൃദ്യസംഗീതം ആലാപനത്തിലൊളിപ്പിച്ച് പാട്ടുവേദിയുടെ മനസ്സ് കവർന്ന് പ്രിയപാട്ടുകാരി ദേവനശ്രിയ

July 22, 2022

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയുടെ പ്രിയപാട്ടുകാരിയാണ് ദേവനശ്രിയ. അതിമനോഹരമായ നിരവധി പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ കുഞ്ഞു ഗായികയാണ് ദേവനക്കുട്ടി. രണ്ടാം സീസണിലേക്ക് മത്സരാർത്ഥിയായി എത്തുംമുമ്പ് തന്നെ താരമായിരുന്ന ഗായികയാണ് ദേവനശ്രിയ.

സമൂഹമാധ്യമങ്ങളിൽ ദേവനശ്രിയയുടെ ഒരു പ്രകടനം വളരെയധികം ശ്രദ്ധനേടിയതിന് പിന്നാലെയാണ് ഈ മിടുക്കി പാട്ടുവേദിയിൽ മാറ്റുരയ്ക്കാൻ എത്തിയത്. മികച്ച ആലാപന മികവ് കാഴ്ചവയ്ക്കാറുള്ള ദേവനക്കുട്ടി ഇപ്പോൾ മറ്റൊരു ഗാനത്തിലൂടെ വേദിയെ വിസ്മയിപ്പിച്ചിരിക്കുകയാണ്.

രാമു കാര്യാട്ട് സംവിധാനം ചെയ്‌ത്‌ 1974 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘നെല്ല്.’ മലയാളത്തിലെ ക്ലാസിക്ക് ചിത്രങ്ങളിൽ ഒന്നായ നെല്ലിലെ ഗാനങ്ങളൊക്കെ വലിയ ഹിറ്റുകളായിരുന്നു. ചിത്രത്തിലെ “കാട് കുളിരണ്, കൂട് കുളിരണ്..” എന്ന് തുടങ്ങുന്ന ഗാനമാണ് ദേവനക്കുട്ടി വേദിയിൽ പാടിയത്. സലീൽ ചൗധിരി സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് വയലാർ രാമവർമ്മയാണ്. പി. സുശീലാമ്മ പാടി അനശ്വരമാക്കിയ ഈ ഗാനമാണ് ദേവനശ്രിയ പാട്ടുവേദിയിൽ ആലപിച്ച് വേദിയുടെ പ്രശംസ ഏറ്റുവാങ്ങിയത്.

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു ഗായകരുടെ ആലാപനത്തിൽ വിധികർത്താക്കൾ മതിമറന്നുപോയ മനോഹരമായ ഒരുപാട് നിമിഷങ്ങൾ വേദിയിൽ അരങ്ങേറിയിട്ടുണ്ട്. ഇപ്പോൾ അത്തരത്തിലൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷ്യം വഹിച്ചിരിക്കുന്നത്.

Read More: “ഓമനത്തിങ്കൾ പക്ഷി..”; പ്രേക്ഷക ഹൃദയങ്ങളെ ആർദ്രമാക്കിയ താരാട്ട് പാട്ടുമായി അമൃതവർഷിണി

വലിയ ആരാധകവൃന്ദമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുരുന്നു ഗായകർക്ക് മലയാളി പ്രേക്ഷകർക്കിടയിലുള്ളത്. ചെറിയ പ്രായത്തിൽ തന്നെ ഈ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌.

Story Highlights: Devanasriya sings a beautiful song from nellu movie