ഹോളിവുഡ് പ്രേക്ഷകരെയും മാധ്യമപ്രവർത്തകരെയും പൊട്ടിച്ചിരിപ്പിച്ച് ധനുഷ്- വിഡിയോ

July 13, 2022

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള ചലച്ചിത്രതാരമാണ് ധനുഷ്. പതിനെട്ട് വര്‍ഷത്തോളമായി ചലച്ചിത്രാസ്വാദകര്‍ക്ക് ധനുഷ് പ്രിയതാരമായി മാറിയിട്ട്. 2003-ല്‍ പ്രേക്ഷകരിലേക്കെത്തിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ധനുഷിന്റെ സിനിമാ രംഗത്തേക്കുള്ള പ്രവേശനം.ഇപ്പോഴിതാ, ഹോളിവുഡിലും സാന്നിധ്യമറിയിക്കുകയാണ് താരം.

അവേഞ്ചേഴ്‌സ് ടീമിനൊപ്പം ദി ഗ്രേമാൻ എന്ന ചിത്രത്തിൽ വേഷമിട്ടിരിക്കുകയാണ് നടൻ. സിനിമയുടെ ട്രെയ്‌ലറും ടീസറും പ്രേക്ഷകരിലേക്ക് എത്തിക്കഴിഞ്ഞു. വളരെ സരസമായി സംസാരിച്ച് ആളുകളെ ചിരിപ്പിക്കുന്ന ആളാണ് ധനുഷ്. ഇപ്പോഴിതാ, ഹോളിവുഡിലും പ്രേക്ഷകരെയും മാധ്യമപ്രവർത്തകരെയും പൊട്ടിച്ചിരിപ്പിക്കുകയാണ് താരം. ഗ്രേമാൻ ടീമിനൊപ്പമുള്ള പ്രസ് മീറ്റിലാണ് ധനുഷ് രസകരമായ മറുപടികൊണ്ടും സരസമായ സംഭാഷണംകൊണ്ടും ആളുകളെ കയ്യിലെടുത്തത്. എങ്ങനെയാണ് ഈ സിനിമയിലേക്ക് വന്നതെന്ന് ചോദിക്കുമ്പോഴുള്ള മറുപടിയാണ് ഏറ്റവും രസകരം.

അവഞ്ചേഴ്‌സ് സംവിധായകർ റൂസോ സഹോദരങ്ങളുടെ ചിത്രത്തിലാണ് ധനുഷ് അഭിനയിക്കുന്നത്.ചിത്രത്തിൽ ക്രിസ് ഇവാൻസിനും റയാൻ ഗോസ്‌ലിംഗിനുമൊപ്പമാണ് ധനുഷ് വേഷമിടുന്നത്. ചിത്രത്തിൽ നായികയായി വേഷമിടുന്നത് അനാ ഡെ അർമാസാണ്. ഇവർക്ക് പുറമെ വാഗ്നർ മൗറ, ജെസീക്ക ഹെൻ‌വിക്, ജൂലിയ ബട്ടർ‌സ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. മാർക്ക് ഗ്രീനി എഴുതിയ ദി ഗ്രേ മാൻ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

Read Also; “അഭിപ്രായ വ്യത്യാസത്തിലും ചേർത്ത് നിർത്തുന്നു, ലാലേട്ടൻ ഒരു വിസ്‌മയമാണ്..”; ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

മാരൻ ആണ് ധനുഷ് നായകനായി തിയേറ്ററുകളിലേക്ക് ഏറ്റവുമൊടുവിൽ എത്തിയ ചിത്രം. നുഷ് മാധ്യമപ്രവർത്തകന്റെ വേഷത്തിൽ എത്തുന്ന ചിത്രം ഒരു ത്രില്ലർ വിഭാഗത്തിൽപ്പെടുന്നതാണ്. മാളവിക മോഹൻ ആയിരുന്നു നായിക.

Story highlights- dhanush’s funny grey man press meet